HOME
DETAILS
MAL
ടി.വിക്കും വാട്ട്സ്ആപ്പിനും പ്രവേശനമില്ല: തെരട്ടമ്മലിലെ കുട്ടികള്‍ പഠനത്തിലാണ്
backup
June 16 2017 | 20:06 PM
അരീക്കോട്: തെരട്ടമ്മലിലെ വീടുകളില്‍ ഇനി മുതല്‍ ടെലിവിഷനും വാട്ട്സ്ആപ്പിനും പ്രവേശനമില്ല. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ തെരട്ടമ്മല്‍ എ.എം.യു.പി സ്കൂളിലെ 709 വിദ്യാര്‍ഥികളുടെ വീടുകളില്‍ ടി.വിയും വാട്ട്സ്ആപ്പും നിരോധിച്ച് കൊണ്ടുള്ള തീരുമാനമെടുത്തത് അധ്യാപകരും രക്ഷിതാക്കളുമാണ്. ജില്ലാ വിദ്യഭ്യാസ ഓഫിസറുടെ നിര്‍ദേശ പ്രകാരം നടത്തിയ പി.ടി.എ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇനി മുതല്‍ വൈകിട്ട് ആറുമുതല്‍ ഒന്പതുവരെ ടി.വിയും വാട്സ്ആപ്പും തുറക്കില്ലെന്നും കുട്ടികളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നും അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ ഉറപ്പ് നല്കി. പി.ടി.എ പ്രസിഡന്റ് ടി.പി അന്‍വര്‍ അധ്യക്ഷനായി. കെ.സി ഉബൈദ്, എം.ടി.എ പ്രസിഡന്റ് സബീന കണ്ണനാരി, കെ.എം ഹബീബുല്ല, വി. സുരേഷ് കുമാര്‍, ടി. റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."