HOME
DETAILS
MAL
കാര്‍ത്തികപുരം നൂറേക്കര്‍ റോഡില്‍ ദുരിതയാത്ര
backup
November 04 2018 | 21:11 PM
കാര്‍ത്തികപുരം: വര്‍ഷങ്ങളായി റീ ടാറിങ് നടക്കാത്തതിനാല്‍ കാല്‍നടയാത്രയടക്കം ദുസഹമായി കാര്‍ത്തികപുരം നൂറേക്കര്‍ റോഡ്. പഞ്ചായത്തിനു കീഴില്‍വരുന്ന റോഡില്‍ റീടാറിങ് നടന്നിട്ട് 15വര്‍ഷം പിന്നിട്ടു.
ഇതിനിടയില്‍ അറ്റകുറ്റപ്പണികള്‍ പോലും നടന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാലവര്‍ഷത്തില്‍ ടാറിങ് പൊളിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിരവധിതവണ അധികൃതരെ സമീപിച്ചിരുന്നു.
എന്നാല്‍ ഫണ്ടില്ല എന്ന കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ടാറിങ് പൂര്‍ണമായി തകര്‍ന്നതോടെ ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യസംഭവമായി. കുത്തനെയുള്ള കയറ്റവും ചെങ്കുത്തായ ഇറക്കവുമാണ് അപകടത്തിനുകാരണം. എത്രയും വേഗം റീ ടാറിങ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."