വാഴയൂരിനെ ഇനി സുപ്രഭാതം വിളിച്ചുണര്‍ത്തും
എടവണ്ണപ്പാറ: വാഴയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വായനശാലകളിലും ഗവ. സ്ഥാപനങ്ങളിലും സുപ്രാഭാതം ദിനപത്രം. 'വാഴയൂരിനെ ഇനി സുപ്രഭാതം വിളിച്ചുണര്‍ത്തും' എന്ന സന്ദേശമുയര്‍ത്തി വാഴയൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിലാണ് രണ്ടു വര്‍ഷത്തേക്കു പത്രം നല്‍കുന്ന 'സ്‌നേഹപൂര്‍വം സുപ്രഭാതം' പദ്ധതി നടപ്പാക്കുന്നത്.
ജി.സി.സി എസ്.കെ.എസ്.എസ്.എഫ് വാഴയൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റിയാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഒന്‍പത് എല്‍.പി, മൂന്ന് യു.പി, ഒരു ഹൈസ്‌കൂള്‍, ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയും പത്തു വായനശാലകളും ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവന്‍, ഹെല്‍ത്ത് സെന്റര്‍, ഹോമിയോ ആശുപത്രി എന്നിവയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കക്കോവ് പി.എം.എസ്.എ.പി.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ നിര്‍വഹിച്ചു. മലപ്പുറം ബ്യൂറോ മാനേജര്‍ ശിഹാബ് അരീക്കോട് അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ സി. ദിവാകരന്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജയകുമാര്‍, പി.കെ.സി അബ്ദുര്‍റഹിമാന്‍ മാസ്റ്റര്‍, സമദ് മാസ്റ്റര്‍ വാഴയൂര്‍ സംസാരിച്ചു. പത്രങ്ങളുടെ കൈമാറ്റം സുല്‍യാസ് പുഞ്ചപ്പാടം സ്‌കൂള്‍ ലീഡര്‍ക്കു നല്‍കി നിര്‍വഹിച്ചു. ശുക്കൂര്‍ വെട്ടത്തൂര്‍, യൂനുസ് ഫൈസി വെട്ടുപാറ, അബൂബക്കര്‍ ദാരിമി വാഴയൂര്‍, ശുക്കൂര്‍ കോട്ടുപാടം, അസീസ് വടക്കുംപാടം, മൂസ ഫൌലൂദ് മൂളപ്പുറം, ഫാസില്‍ മൂളപ്പുറം, റിയാസ് കാരാട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."