HOME
DETAILS

മധുമല പൈപ്പ് വീണ്ടും പൊട്ടി: രണ്ടിടങ്ങളില്‍ റോഡ് തകര്‍ന്നു

  
Web Desk
November 04 2018 | 22:11 PM

%e0%b4%ae%e0%b4%a7%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%9f

 

കാളികാവ്: മധുമല കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി. പുറ്റമണ്ണ അങ്ങാടിക്കടുത്താണ് ഞായറാഴ്ച പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. റോഡ് മൂന്ന് മീറ്ററോളം തകര്‍ന്നിട്ടുണ്ട്. ഒരു മാസമായി കാളികാവ് ജങ്ഷനിലും പഞ്ചായത്തിന് പരിസരത്തും പൈപ്പ് തകര്‍ന്ന് വെള്ളം പാഴാകുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ചച്ചവിടി കുന്നുമ്മലില്‍ പൈപ്പ് പൊട്ടിയിരുന്നു. നിരന്തരം പൈപ്പ് പൊട്ടുന്നത് കാരണം കാളികാവ് -വണ്ടൂര്‍ റോഡ് പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്.
നിലവാരം കുറഞ്ഞ സിമന്റ് പൈപ്പാണ് പദ്ധതിക്കു വേണ്ടി സ്ഥാപിച്ചിരുന്നത്.
ഇത് മാറ്റി ഇരുമ്പ് പൈപ്പ് സ്ഥാപിക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇതു വരെ പൈപ്പ് മാറ്റുന്ന പ്രവൃത്തി ആരംഭിച്ചിട്ടില്ല. പൈപ്പ് പൊട്ടുന്നതിനാല്‍ കുടിവെള്ളം മുടങ്ങി ജനങ്ങളും പ്രയാസത്തിലാണ്.
ചോക്കാട് ജലനിധി പദ്ധതി മധുമല പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നൂറ് കണക്കിന് കുടുംബങ്ങളാണ് ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  4 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago