പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കാനാവുന്നില്ലെന്ന് പരാതി
ചക്കരക്കല്‍: പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ആശങ്കയേറ്റുന്നു. 30 നകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് റദ്ദാവുമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടക്കുന്നത്.
ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍കാര്‍ഡ് കൂടി നല്‍കണമെന്ന വൃവസ്ഥയും നിലവില്‍ വന്നാല്‍ ആധാര്‍ എടുക്കാത്ത നിരവധി പേരെ പ്രതികൂലമായി ബാധിച്ചേക്കും.
നിലവില്‍ പാന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്ന ഏജന്‍സികളായി, യു.ടി.ഐ, എന്‍.എസ്.ഡി.എല്‍.തുടങ്ങിയവയില്‍ നിന്നും ഇതിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല.
ആധാര്‍ കാര്‍ഡ് വച്ച് പാന്‍കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ തന്നെ അപേക്ഷ തിരസ്‌കരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്‍കൂട്ടി പറഞ്ഞാണ് രസീതി നല്‍കുന്നത്.
ആധാര്‍കാര്‍ഡ് വെച്ച് അപേക്ഷ നല്‍കിയവര്‍ വെബ് സൈറ്റില്‍ നിന്നും പാന്‍നമ്പറിനായി ട്രാക്ക് ചെയ്യുമ്പോള്‍ ആധാറും,ജനതീയ്യതിയുള്ള രേഖയും മിസ്മാച്ചാണെന്നും അപേക്ഷ തടഞ്ഞുവെച്ചതായും, മേല്‍വിലാസത്തിന് മറ്റൊരു രേഖ ഹാജരാക്കണമെന്നും നിര്‍ദേശം ലഭിക്കുന്നു. ഇങ്ങനെ നിരവധിയാളുകളുടെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിനാല്‍ ഏജന്‍സികള്‍, പാസ്‌പ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. നിലവില്‍ പാന്‍കാര്‍ഡുള്ളവില്‍ മിക്കവര്‍ക്കും സ്്കൂള്‍ സര്‍ട്ടിഫിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ജനതീയതി, പേര്, തുടങ്ങിയവയില്‍ വ്യത്യാസമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയായല്‍ നിരവധിയാളുകള്‍ വെട്ടിലാവും. പാന്‍ കാര്‍ഡിന് ആധാര്‍ കാര്‍ഡ് രേഖയായി സ്വീകരിക്കാത്ത സാഹചര്യത്തില്‍ എങ്ങനെ ലിങ്ക് ചെയ്യുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. ഇന്‍കം ടാക്‌സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
എന്നാല്‍ ആധാറിലും, പാന്‍കാര്‍ഡിലും, ജനതീയ്യതി, പേര്, ഇനീഷ്യല്‍, എന്നിവ ഒരുപോലെയല്ലങ്കില്‍ ലിങ്ക് ചെയ്യാന്‍ പറ്റില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."