അധ്യാപക തസ്തിക നിര്‍ത്തല്‍: കീഴല്ലൂര്‍ യു.പി സ്കൂളില്‍ അധ്യയനം മുടങ്ങി
ഇരിക്കൂര്‍: കീഴല്ലൂര്‍ യു.പി സ്കൂളില്‍ പ്രധാന അധ്യാപകന്റെ എതിര്‍പ്പുകാരണം ഭാഷാധ്യാപകരുടെ തസ്തിക നിര്‍ത്തലാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
സംസ്കൃതം, ഉറുദു അധ്യാപകുടെ തസ്തികകളാണ് ഇല്ലാതായത്. ഓരോ പുതിയ അധ്യയനവര്‍ഷാരംഭത്തിലെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ കണക്കനുസരിച്ചാണ് ഓരോവിദ്യാലയങ്ങളിലേക്കും ആവശ്യമായ അധ്യാപക തസ്തികകള്‍ വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രധാന അധ്യാപകര്‍ നല്കുന്ന കണക്കാണ് പരിഗണിക്കുന്നത്. ഇതിനായി ഓരോകുട്ടിയുടെ ജനനസര്ട്ടിഫിക്കറ്റുംആധാറും നിര്‍ബന്ധമാണ്. ഭാഷ പഠിക്കുന്നവര്അപേക്ഷാ ഫോറത്തില്‍ തന്നെ സാക്ഷ്യപത്രം നല്‍കണം.
എന്നാല്‍ ഇങ്ങനെ രക്ഷിതാക്കള്‍ സമ്മതപത്രം എഴുതികൊടുത്തിട്ടും കീഴല്ലൂര്‍ സ്കൂളിലെ പ്രധാന അധ്യാപകന് തിരുത്തിയെന്നാണ് ആരോപണം.ഇതോടെ ഏറെ വര്‍ഷങ്ങളായി സ്കൂളില്‍ പഠിപ്പിച്ചുവരുന്ന സംസ്കൃതവും ഉര്ദുവുംപടിക്ക് പുറത്തായി. ഈ വിഷയങ്ങളിലെ അധ്യാപകര്‍ക്കും തസ്തികനഷ്ടപ്പെട്ടു. ഇതോടെ സ്കൂളില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് അധ്യാപകസംഘടനാ പ്രതിനിധികളും രക്ഷിതാക്കളും മട്ടന്നൂര്‍ എ. ഇ.ഒ അംബികയും സ്കൂളിലെത്തിയിരുന്നു. പ്രശ്നം ഒത്തുതീര്‍ക്കാതെ സ്്കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു അധ്യാപക രക്ഷാകര്‍തൃസമിതി മാനേജരെ അറിയിച്ചു.
ഇതോടെ ഇന്നലെ അധ്യയനം മുടങ്ങി. ഇതിനുശേഷം സ്കൂളില്‍ അനുരഞ്ജന യോഗം നടന്നെങ്കിലും തീരുമാനമായില്ല. സ്കൂളില്‍ ഭാഷാഅധ്യാപക തസ്തിക നിലനിര്‍ത്തണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."