സംസ്ഥാന പാതയിലെ തെക്കുംകര ജങ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കും
വടക്കാഞ്ചേരി: ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ തെക്കുംകര ജങ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ തലപ്പിള്ളി താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം.
മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമകള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടികളാരംഭിച്ചതായും പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നതും പുനര്‍നിര്‍മിക്കാന്‍ സ്വന്തമായി വാസയോഗ്യമായ ഭൂമി ഉള്ളതുമായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മാണത്തിന് ധനസഹായം വിതരണം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട് പൂര്‍ണമായി തകര്‍ന്നതും സ്വന്തമായി ഭൂമി ഇല്ലാത്തതുമായ കുടുംബങ്ങളെ പുനരധിവസിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഭൂമി കണ്ടെത്താന്‍ നടപടികളെടുത്തു വരുന്നതായും തഹസില്‍ദാര്‍ വ്യക്തമാക്കി. പട്ടയമേളയുമായി ബന്ധപ്പെട്ട് അര്‍ഹരായ വ്യക്തികള്‍ക്ക് പട്ടയങ്ങള്‍ അനുവദിക്കുന്നതിനും തീരുമാനമായി. വികസന സമിതിയില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും യോഗം തീരുമാനമെടുത്തു. ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സതീശന്‍, തഹസില്‍ദാര്‍ കെ.എം മുസ്തഫ കമാല്‍, ഡെപ്യൂട്ടിതഹസില്‍ദാര്‍. കെ.ജി രാജന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന ബാബു, മീനശലമോന്‍, ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്. നായര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രധിനിധികള്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."