ആറ്പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
സംഭവം കോഴിക്കോട്ടെ കൊടിയത്തൂരില്‍
കൊച്ചി : കോഴിക്കോട് കൊടിയത്തൂരില്‍ ഷഹീദ് ബാവയെന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. കേരളത്തിലെ ആദ്യ ആള്‍ക്കൂട്ടക്കൊലപാതകമാണിത്. മൂന്നാം പ്രതി അബ്ദുല്‍ കരീം, അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, ഒന്‍പതാം പ്രതി ഹിജാസ് റഹ്മാന്‍, പത്താം പ്രതി മുഹമ്മദ് ജംഷീര്‍, 11 ാം പ്രതി ഷാഹുല്‍ ഹമീദ് എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് എ.എം ഷെഫീഖ്, ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസിലെ മൂന്നു പ്രതികളെ നേരത്തെ വെറുതെവിട്ടിരുന്നു.
2012 നവംബര്‍ ഒന്‍പതിന് രാത്രിയാണ് പ്രതികള്‍ കൊടിയത്തൂര്‍ ചുള്ളിക്കാപ്പറമ്പ് കൊടുപുറത്ത് തേലേരി ഷഹീദ് ബാവ (26)യെ തല്ലിച്ചതച്ചത്. സംഘം കമ്പിപ്പാര കൊണ്ടും കരിങ്കല്ലുകൊണ്ടും ദേഹമാസകലം അടിച്ചു ചതച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിസയിലിരിക്കെ 13ന് വൈകിട്ട് ബാവ മരിക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ അലക്‌സ് എം. തോമ്പ്ര ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."