സമൂഹവിവാഹവും പുരസ്കാര സമര്‍പ്പണവും
പോത്തന്‍കോട്: ശാന്തിഗിരിയില്‍ ഇന്നലെ മൂന്ന് നിര്‍ധനയുവതികളുടെ വിവാഹം നടന്നു. ജ്യോതിര്‍ഗമയ ഫൗണ്ടേഷനും ശാന്തിഗിരിയും ചേര്‍ന്നാണ് വിവാഹചടങ്ങുകള്‍ സംഘടിപ്പിച്ചത്. സമൂഹവിവാഹത്തോടനുബന്ധിച്ച് ജ്യോതിര്‍ഗമയ ശ്രേഷ്ഠമാധ്യമ പുരസ്കാരം, ധന്വന്തരി പുരസ്കാരം, ശ്രേഷ്ഠ കാരുണ്യ പുരസ്കാരം, സംരംഭക പുരസ്കാര സമര്‍പ്പണവും നടന്നു.
ശാന്തിഗിരി സിദ്ധാമെഡിക്കല്കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹവിവാഹം മന്ത്രി ജെ. മെഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വിശ്വസത്തിന്റെ പേരില്‍ സമൂഹത്തില്‍ വിള്ളല്സൃഷ്ടിക്കാനും അക്രമങ്ങള്‍ അഴിച്ചു വിടാനുമുള്ള ശ്രമം പരാജയപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു. സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി അധ്യക്ഷനായിരുന്നു.
ഇപ്പോഴും സുനാമി ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന അമ്പലപ്പുഴ പുതുവല്‍ വീട്ടിലെ സിത്താരയും കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി അനന്തുവും തമ്മിലുള്ള വിവാഹമാണ് ഏറെ ശ്രദ്ധേയമായത്. കൂടാതെ നെയ്യാറ്റിന്‍കര വെണ്‍പകല്‍ ഭാസ്ക്കര്നഗര് ഹരിജന്‍കോളനിയില്‍ എസ്.എല്‍ രാഖിയും കോവളം പാറവിളവീട്ടില്‍ എസ്. സുരേഷും, ആര്യനാട് ചെറിയനാട് പ്ലാമൂട് വീട്ടില്‍ എസ്.എസ് രമ്യയും ആര്യനാട് പ്ലാമൂട്ടില്‍ കിരണ്‍.എ. കൃഷ്ണനും തമ്മിലാണ് വിവാഹിതരായത്.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, കടയ്ക്കല്‍ രമേശ്, തമ്പി മേട്ടുത്തറ, ആറ്റിപ്ര അനില്‍, ഡോ. എന്‍.പി ചന്ദ്രശേഖരന്, ഡോ. ഷാജി പ്രഭാകരന്, ഉപേന്ദ്രന് കോണ്ട്രാക്ടര്, കൊല്ലം പണിക്കര്‍, രമേശ് വലിയശാല എന്നിവര്‍ സംബന്ധിച്ചു. ജോതിര്ഗമയ ഫൗണ്ടേഷന് ചെയര്മാന് ബി. അജയകുമാര്‍ സ്വാഗതവും സെക്രട്ടറി അഡ്വ. രാജേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."