പ്രതിരോധം ഊര്‍ജിതം: പേരാമ്പ്ര താലൂക്ക്
പേരാമ്പ്ര: പേരാമ്പ്രമേലയില്‍ പകര്‍ച്ചപ്പനി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. ഗ്രാമമേഖലകളില്‍ പനി ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ പനി ക്ലിനിക്ക് തുടങ്ങി. നേരത്തെ ഉച്ചവരെയുള്ള ഒ.പി വൈകിട്ടേക്ക് നീട്ടി. കഴിഞ്ഞ ഒരാഴ്ചയായി 1000 നും 1400 നും ഇടയില്‍ പനി ബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സക്കെത്തി. അതിനു മുമ്പ് 500 മുതല്‍ 800 വരെയായിരുന്നു സ്ഥിതി . കഴിഞ്ഞ ഏപ്രില്‍ മുതല്‍ 180 ഓളം ഡെങ്കിപ്പനി ബാധിതരാണ് ഇവിടെ എത്തിയത്, കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലുള്ളവരാണ് ഏറെയും. ചക്കിട്ടപാറ, നൊച്ചാട്, കൂത്താളി മേഖലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചക്കിട്ടപാറയിലെ പി.എച്ച്.സിയില്‍ 20 ഓളം ഡെങ്കിപ്പനി ലക്ഷണമുള്ളവര്‍ ചികിത്സക്കെത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ തന്നെ പനി ബാധിതരെയും ഡെങ്കിബാധിതരെയും ചികിത്സിക്കുന്നത് പരാതിക്കിടയാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം താലൂക്ക് ആശുപത്രിയില്‍ ലഭിച്ചു തുടങ്ങിയത് ആശ്വാസമായി. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ചു ഡോക്ടര്‍മാരും നാലു നഴ്‌സുമാരും പനിചികിത്സക്കായി എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."