മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം അസമിലെത്തി
ന്യൂഡല്‍ഹി: മുസ്്ലിം ലീഗ് നേതാക്കളുടെ പ്രതിനിധി സംഘം ദ്വിദിന സന്ദര്‍ശനത്തിനായി അസമിലെത്തി. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന് ,ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം. പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അസമിലെത്തിയത്.
സന്നദ്ധ പ്രവര്‍ത്തകരുമായും ആക്റ്റിവിസ്റ്റുകളുമായും നേതാക്കള്‍ ഭാവി നടപടികള്‍ കൂടിയാലോചിച്ചു. അസമിലെ പൗരത്വ പ്രശ്നത്തെ ഒരു മനുഷ്യാവകാശ പ്രശ്നം എന്ന നിലയില്‍ പരിഗണിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണമെന്ന് ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു. പട്ടികയുടെ പുറത്ത് പോയ ഹിന്ദുക്കള്‍ക്ക് രാജ്യം വിടേണ്ടി വരില്ല എന്ന ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്‍ക്കുന്നതാണ്. സ്വന്തം പൗരന്മാരെ അഭയാര്‍ഥികളായി ചിത്രീകരിച്ച് ക്യാംപുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, കെ. എം ഷാജി എം. എല്‍. എ, യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്. ഗഫാര്‍, സി. കെ സുബൈര്‍, ടി. പി അശ്റഫലി ,അഡ്വ. വി. കെ ഫൈസല്‍ ബാബു എന്നിവരോടൊപ്പം മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ് .എഫ് ദേശീയ നേതാക്കളടങ്ങുന്ന സംഘമാണ് അസമില്‍ സന്ദര്‍ശനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."