HOME
DETAILS

ആത്മചൈതന്യത്തിന്റെ രാജപാത

  
backup
June 16 2017 | 21:06 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%9a%e0%b5%88%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%aa

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന മഴയെകുറിച്ച് റമദ് എന്ന് അറബികള്‍ പറയാറുണ്ട്. റമദാനും ഒരു പുതുവസന്ത മഴയാണ്. വരണ്ടുണങ്ങിയ, തിന്മകള്‍ നിറഞ്ഞുതുളുമ്പുന്ന ഇരുണ്ട മനസിന് പുളകത്തിന്റെ കുളിര്‍മഴയാണത്. മഴ പെയ്താല്‍ ചെരിവുകളും കുഴികളും നിറഞ്ഞു മാലിന്യങ്ങളെയും ചെളിയെയും ശുദ്ധീകരിക്കുന്നതു പോലെ ഹൃദയങ്ങളായ ഹൃദയങ്ങളെ മുഴുവനും ശുദ്ധീകരിക്കുന്ന ദൈവത്തില്‍ നിന്നുള്ള പ്രത്യേകമായി നിറഞ്ഞുകവിയുന്ന കാരുണ്യത്തിന്റെ തെളിര്‍മഴയാണ് റമദാന്‍. കാരുണ്യവും പാപമുക്തിയും നരക മോചനവുമാണ് റമദാന്‍ വ്രതത്തിന്റെ ലക്ഷ്യം. തെറ്റുകളിലേക്കുള്ള പ്രയാണമാണ് ആത്മവിശുദ്ധതയെ തകര്‍ക്കുന്നത്. തിന്മകളില്‍ നിന്ന് അകലാനും തിന്മകളോട് പോരാടാനുമുള്ള ആത്മീയ ശക്തിയും ആവേശവുമാണ് വ്രതം പ്രദാനം ചെയ്യുന്നത്. അല്ലാഹുവിലും സൃഷ്ടികള്‍ക്കുമിടിയിലുള്ള ചുമര്‍ഭിത്തിയാണ് നാം ചെയ്യുന്ന തെറ്റുകള്‍. അവയാണ് നമ്മെ ദൈവവുമായുള്ള നല്ല ബന്ധത്തിനു തടസപ്പെടുത്തുന്നത്. നോമ്പ് ദൈവവുമായി നടക്കുന്ന നല്ല ബന്ധത്തിന്റെ ഏറ്റവും സ്വകാര്യപാതയാണ്. അത് അവനുമായുള്ള അതീവരഹസ്യമായ പാതയാണ്. അതിലൂടെ ദൈവമാര്‍ഗം പുല്‍കാന്‍ ഏറെ എളുപ്പമാണ്. അഹ് നഫ് ഇബ്‌നു... വാര്‍ധക്യത്തിലും നോമ്പെടുക്കാറുണ്ടായിരുന്നു. ഇതേപ്പറ്റി ചിലര്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ദീര്‍ഘമായ ഒരു യാത്രക്ക് ഒരുങ്ങുകയാണ് ഞാന്‍, എന്റെ നാഥനിലേക്കുള്ളതാണ് ആ യാത്ര, ആ നാഥന്റെ കല്‍പനകള്‍ അനുസരിക്കുന്നതിലെ പ്രയാസം എനിക്കിഷ്ടമാണ്. അവന്റെ ശിക്ഷകള്‍ സഹിക്കുന്നതിലേറെ എളുപ്പമാണ്.

ത്യാഗസമര്‍പ്പണവും ദൈവപ്രണയവുമാണു നമ്മില്‍ നിത്യവസന്തമായി പെയ്തിറങ്ങേണ്ടത്. വിലങ്ങുതടികള്‍ക്കു ശാശ്വത പരിഹാരം വിജയമന്ത്രങ്ങളാണ്. മനുഷ്യഹൃദയം ആടിയുലയുന്ന അപകടം പിടിച്ച യാന്ത്രിക വിഷമയമാണ്. പ്രവാചകന്‍ അതിനെ മരച്ചില്ലയില്‍ തൂക്കിയിട്ട തൂവല്‍ പോലെ ഉപമിച്ചത് അതായിരിക്കും. നന്മതിന്മകളുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുമ്പോള്‍ നന്മയുടെ കവാടത്തിലേക്കുള്ള കാന്തിക ശക്തിയായി നിലനില്‍ക്കാനുള്ള ചാലക ശക്തിയായി വളരണം. അതിനു പാപപങ്കിലമായ ഹൃദയങ്ങളെ സ്ഫടിക സമാനമാകുന്ന മാസ്മരിക ശക്തികള്‍ പ്രയോഗിക്കണം. അത് ദൈവികമാണ്. ദൈവ ദര്‍ശനമാണ്. തുരുമ്പു പിടിച്ചു പോകുന്ന ഇരുമ്പ് കഷണങ്ങളെ ശുദ്ധീകരിക്കുന്നതു പോലെ കറപിടിച്ച ഹൃദയങ്ങളെ ശുദ്ധീകരണം ചെയ്യേണ്ടതുണ്ട്. പതിനൊന്ന് മാസത്തെ അലച്ചിലും കഴിഞ്ഞെത്തിയവരാണ് നാം. ചെളിപുരണ്ട് ഉന്മേഷം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇതിനൊരു ഊര്‍ജവും ഉന്‍മേഷവും ആവശ്യമാണ്. അതിനാണ് ഈ വ്രതം. ദൈവം തന്റെ ദാസന്മാരെ സ്‌നേഹ സ്പര്‍ശം കൊണ്ട് സ്വീകരിക്കുന്ന അനിര്‍വചനീയ ദിവസങ്ങളുടെ മൂല്യമേറിയ നിമിഷങ്ങള്‍ പാഴാക്കാതിരിക്കുക. കാരണം അവസരങ്ങള്‍ നഷ്ടപ്പെടുന്നത് ബുദ്ധിമാനു ഭൂഷണമല്ല.

(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago