ഈ 29 ആപ്പുകള്‍ നിങ്ങളുടെ മൊബൈലിലുണ്ടാവാം: അക്കൗണ്ടിലെ പണം തട്ടുന്ന ട്രോജനുകള്‍ക്കെതിരെ മുന്നറിയിപ്പ്
നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാന്‍ വേണ്ടി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിരവധി വ്യാജ ആപ്പുകളുണ്ടെന്ന മുന്നറിയിപ്പുമായി ആന്‍ഡ്രോയിഡ്.
ലോകത്ത് ഏറ്റവും കൂടുല്‍ മൊബൈല്‍ ഉപയോക്താക്കളുള്ളത് ആന്‍ഡ്രോയിഡിനാണ്. ഓരോ മാസവും രണ്ടു ബില്യണില്‍ അധികം സജീവ ഉപകരണങ്ങളാണ് ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നാണ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. മില്യണ്‍ കണക്കിന് ആപ്പുകളാണ് വിവിധ സേവനങ്ങള്‍ നല്‍കാനായി സ്റ്റോറിലുള്ളത്.
എന്നാല്‍ ബാങ്കിങ് മാല്‍വെയറുകളുള്ള 30 ആപ്പുകളെങ്കിലും തട്ടിപ്പു നടത്താന്‍ വേണ്ടി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡിന്റെ മുന്നറിയിപ്പ്.
ഡിവൈസ് ക്ലീനര്‍, ബാറ്ററി മാനേജര്‍, ജാതകം തുടങ്ങിയ പേരുകളിലുള്ള ആപ്പുകളാണ് പണിതരാന്‍ വേണ്ടി മാല്‍വെയര്‍ കയറ്റിവച്ചിരിക്കുന്നത്.
ESET സെക്യൂരിറ്റി കമ്മ്യൂണിറ്റിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. മൊബൈല്‍ ബാങ്കിങ് ട്രോജനുകളായാണ് ഇവ പ്രവര്‍ത്തിക്കുക. നമ്മുടെ മൊബൈല്‍ ബാങ്കിങ് ആപ്പില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള മാല്‍വെയറുകളാണ് വ്യാജ ആപ്പുകളിലുള്ളത്.
എങ്ങനെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്
ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍, തുറക്കുമ്പോള്‍ എറര്‍ കാണിക്കുകയും, നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് പൂര്‍ണമാക്കാന്‍ സാധിച്ചില്ലെന്നും ഒഴിവാക്കുകയാണെന്നും നോട്ടിഫിക്കേഷന്‍ തെളിഞ്ഞുവരും. എന്നാല്‍ പിന്നീട് ഈ ആപ്പ് ഉപയോക്താവിന് കാണാത്ത വിധത്തില്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും.
[caption id="attachment_648538" align="alignleft" width="360"] ഇതാണ് എറർ മെസേജ്[/caption]ചില ആപ്പുകള്‍ വാഗ്ദാനം ചെയ്ത സേവനം നല്‍കിക്കൊണ്ടു തന്നെ മാല്‍വെയറായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ മൊബൈലില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആപ്പിലൂടെയും മാല്‍വെയര്‍ കയറിയിറങ്ങും. കൂടെ, വിവരങ്ങള്‍ എടുത്ത് ഹാക്കര്‍മാരില്‍ എത്തിക്കുകയും ചെയ്യും.
എങ്ങനെ സുരക്ഷിതമാക്കാം?
ബാങ്കിങ് ട്രോജനുകളുടെ ഒരു ലിസ്റ്റ് ESET വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ആപ്പുകള്‍ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ സെറ്റിങ്‌സില്‍ പോയി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.
ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയും, സംശയിക്കത്ത വിധത്തിലുള്ള ഇടപാട് നടന്നിട്ടുണ്ടോയെന്ന് നോക്കുകയും വേണം. മൊബൈല്‍ ബാങ്കിങ് പാസ്‌വേഡും പിന്‍കോഡും മാറ്റിനല്‍കുന്നതും നല്ലതാണ്.
ബാങ്കില്‍ മാല്‍വെയറില്‍ ചെന്നു ചാടാതിരിക്കാന്‍ നാലു വഴികളാണ് ESET നിര്‍ദേശിക്കുന്നത്
- ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇതിലും മാല്‍വെയറുകള്‍ കയറിക്കൂടില്ലെന്നുറപ്പില്ല. എങ്കിലും മൂന്നാമതൊരു ആപ്പ് സ്റ്റോറിനെ ആശ്രയിക്കുന്നതിലും നല്ലതാണിത്.
- ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഡൗണ്‍ലോഡ് എണ്ണം, ആപ്പ് റേറ്റിങ്, വിവരങ്ങള്‍, റിവ്യൂസ് തുടങ്ങിയവ പരിശോധിക്കുക.
- ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍വേണ്ടി എന്തൊക്കെ വിവരങ്ങളാണ് നല്‍കേണ്ടതെന്ന കാര്യം ശ്രദ്ധിക്കുക. എല്ലാം ഓകെ കൊടുത്തുപോകുന്നതിനു പകരം, ശ്രദ്ധിച്ച് വായിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
- കൈവശമുള്ള ആന്‍ഡ്രോയിഡ് ഡിവൈസ് അപ്‌ഡേറ്റഡ് ആണെന്ന് ഉറപ്പാക്കുക. വിശ്വസ്തമായ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിക്കുക.
ESET സെക്യൂരിറ്റി കമ്മ്യൂണിറ്റി ലിസ്റ്റ് ചെയ്ത ആപ്പുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."