മര്‍ദിച്ചവര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് യുവതി
കല്‍പ്പറ്റ: അപവാദം പ്രചരിപ്പിക്കുകയും വഴിയില്‍ മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരേ മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും പരാതി നല്‍കുമെന്ന് ചെന്ദലോട് ചുരോനോലിക്കല്‍ രാജി എബ്രഹാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്നെ കാണാന്‍ കൂട്ടുകാരി അര്‍ച്ചന 29ന് രാത്രി കാവുംമന്ദത്ത് ബസിറങ്ങിയിരുന്നു. വെയിറ്റിങ് ഷെല്‍ട്ടറില്‍ നിന്ന അര്‍ച്ചനയുടെ ഫോട്ടോ അവിടെ എത്തിയ ചിലര്‍ മൊബൈലില്‍ പകര്‍ത്തി. ഇതിനെ ചോദ്യം ചെയ്തതില്‍ പ്രതികാരമായി തന്നെ മദ്യപാനിയായി ചിത്രീകരിക്കുകയായിരുന്നു. ഇതിനെതിരെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ പടിഞ്ഞാറത്തറ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ടൗണില്‍ നിന്നും മടങ്ങുമ്പോള്‍ ഇയാളും സംഘവും വീണ്ടും അക്രമിക്കുകയായിരുന്നു. ഒന്നരപവന്‍ മാലയും മൊബൈലും നഷ്ടമായി. പരുക്കേറ്റ താന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാവുംമന്ദം പോലുള്ള സ്ഥലങ്ങളില്‍ രാത്രി സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാതെ വരുന്നത് പ്രയാസകരമാണ്. ഇത്തരം സംഭവം ആവര്‍ത്തിക്കരുത്. ഇതിനായി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും രാജിഎബ്രഹാം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."