ഇന്ത്യന്‍ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ മിലിട്ടറി ട്രെയിനിങ് ടീമിന്റെ ചീറ്റ ഹെലികോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ലഫ്റ്റനന്റ് കേണല്‍ രജനീഷ് പാര്‍മര്‍, അദ്ദേഹം പരിശീലനം നല്കുകയായിരുന്ന റോയല്‍ ഭൂട്ടാനീസ് ആര്‍മിയിലെ ക്യാപ്റ്റന്‍ കല്സംഗ് വാംഗ്ഡി എന്നിവരാണ് മരിച്ചത്.
അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായുള്ള എല്ലാ ബന്ധവും ഭൂട്ടാനിലെ യന്ഫുലയില് വച്ച് നഷ്ടമാകുകയായിരുന്നു. ഉച്ചക്ക് ഒന്നോടെയാണ് അപകടം സംഭവിച്ചതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് വ്യോമ, കരസേനാ വിഭാഗങ്ങള്‍ നടത്തിയ തെരച്ചിലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സ്ഥലം കണ്ടെത്തുകയായിരുന്നു.
ഒറ്റ എഞ്ചിന് മാത്രമുള്ള വിഭാഗത്തിലുള്ളതാണ് തകര്‍ന്ന ചീറ്റ ഹെലികോപ്റ്റര്‍. ഇന്ത്യന്‍ മിലിട്ടറി ട്രെയിനിംഗ് ടീം അയല്‍ രാജ്യങ്ങളിലെ സൈനികര്‍ക്ക് പരിശീലനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഇത്തരം ഹെലികോപ്റ്ററുകളാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."