ഭീമന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ദേഹത്തുവീണ് യുവതി മരിച്ച മരിച്ച സംഭവം; എ.ഐ.എ.ഡി.എം.കെ നേതാവ് അറസ്റ്റില്‍
ചെന്നൈ: പാര്‍ട്ടി പ്രചാരണത്തിനായി സ്ഥാപിച്ച വലിയ ഫ്‌ളക്‌സ്‌ബോര്‍ഡ് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതി മരിച്ച സംഭവത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ കൃഷ്ണഗിരി ജില്ലയിലെ പ്രാദേശിക നേതാവ് ജയഗോപാല്‍ ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 12നാണ് അപകടം നടന്നത്.
23കാരിയായ ശുഭശ്രീ രവി തന്റെ സ്‌കൂട്ടിയില്‍ സഞ്ചരിക്കവേ വഴിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് യുവതിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരുടെ ദേഹത്ത് കുടിവെള്ള ടാങ്കര്‍ ഇടിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഏറെ വിവാദത്തിന് വഴിതെളിച്ച സംഭവം സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനത്തിനും ഇടവരുത്തിയിരുന്നു.
മുഖ്യമന്ത്രി ഇ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ വലിയ ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് യുവതിയുടെ ദേഹത്ത് പതിച്ചത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശം നടത്തുകയും യുവതിയുടെ കുടുംബത്തിന് അഞ്ച്‌ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിരുന്നു. അനധികൃതമായി ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്നും തുക ഈടാക്കാനും നിര്‍ദേശിച്ചു. അതേസമയം സംഭവത്തില്‍ ഇരക്കുവേണ്ടി തങ്ങള്‍ ആവുന്ന തരത്തില്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."