HOME
DETAILS
MAL
ശബരിമല യുവതീപ്രവേശനം: സുപ്രിംകോടതി വിധി സ്വീകാര്യമല്ലെന്ന്
backup
November 05 2018 | 21:11 PM
കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി സ്വീകാര്യമല്ലെന്ന് അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസികളുടെ ആചാരങ്ങള്‍ മാറ്റം വരുത്തേണ്ടത് കോടതിയല്ല. ക്ഷേത്രവിധി പ്രകാരമാണ് ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തേണ്ടത്. അതുമാത്രമെ വിശ്വാസികള്‍ അംഗീകരിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.
ശബരിമല വിഷയത്തിലെ റിട്ട് ഹരജികളും പുനഃപരിശോധനാ ഹരജികളും പരിഗണിക്കുന്ന 13ന് അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി ക്ഷേത്ര വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ് എം.കെ കുട്ടപ്പമേനോന്‍, സെക്രട്ടറി ടി.ജി പത്മനാഭന് നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."