ആരവമുയര്‍ന്നു, ലോക അത്‌ലറ്റിക് മീറ്റിന് തുടക്കമായി ആദ്യ ദിനം 12 ഇനങ്ങള്‍ ലോങ് ജംപില്‍ ശ്രീ ശങ്കറിന് യോഗ്യത ഇല്ല എം.പി ജാബിര്‍ ഹര്‍ഡില്‍സ് സെമിയില്‍
ദോഹ: 17മത് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഖത്തറില്‍ തിരിതെളിഞ്ഞു. ഇന്നലെ വൈകിട്ട് നാലിനാണ് 2022 ലോകകപ്പിന് വേദിയാകുന്ന ഖലീഫാ സ്റ്റേഡിയത്തില്‍ മീറ്റിന് തിരി തെളിഞ്ഞത്. ഇന്ന് മുതല്‍ ഒന്‍പത് ദിവസങ്ങളിലായി വിവിധ ഇടങ്ങളില്‍ ലോകത്തെ രാജാക്കന്‍മാരെ കണ്ടെത്തുന്നതിനുള്ള വാശിയേറിയ പോരാട്ടം നടക്കും. ടോകിയോ ഒളിംപിക്‌സിലേക്കുള്ള മുന്നൊരുക്കമായിട്ടാണ് ലോക താരങ്ങള്‍ ഖത്തറിലേക്കെത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യത്ത് ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന അത്‌ലറ്റിക് മീറ്റെന്ന പ്രത്യേകതയും ഖത്തറിലെ ലോക അത്‌ലറ്റിക് മീറ്റിനുണ്ട്. ഇന്നലെ വൈകിട്ട് 4.30 മുതല്‍ 12 ഇനങ്ങളാണ് അരങ്ങേറിയത്. പുരുഷന്‍മാരുടെ ലോങ്ജംപ് യോഗ്യത, പുരുഷന്‍മാരുടെ 100 മീറ്റര്‍ ഓട്ടം യോഗ്യത, വനിതകളുടെ ഹാമര്‍ ത്രോ യോഗ്യത, വനിതകളുടെ 800 മീറ്റര്‍ യോഗ്യത, വനിതകളുടെ പോള്‍വാള്‍ട്ട് യോഗ്യത, വനിതകളുടെ ഹാമര്‍ ത്രോ യോഗ്യത, വനിതകളുടെ ഹൈജംപ് യോഗ്യത, വനിതകളുടെ സ്റ്റീപ്പിള്‍ ചേസ് 300 യോഗ്യത, പുരുഷന്‍ാമരുടെ ട്രിപിള്‍ ജംപ് യോഗ്യത, പുരുഷന്‍ാരുടെ 5000 മീറ്റര്‍ യോഗ്യത,പുരുഷന്‍മാരുടെ 400 മീറ്റര്‍ യോഗ്യത എന്നിവയാണ് ആദ്യ ദിവസം നടന്ന മത്സരങ്ങള്‍.
ശ്രീ ശങ്കര്‍ പുറത്ത്
പുരുഷന്‍മാരുടെ ലോങ്ജംപ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ താരം പുറത്തായി. 27 പേര്‍ യോഗ്യതക്കായി മത്സരിച്ച ഇനത്തില്‍ 22 മതാണ് ഇന്ത്യന്‍ താരം എത്തിയത്. 8.15 മീറ്ററായിരുന്നു യോഗ്യതക്ക് വേണ്ടി ചാടേണ്ടിയിരുന്നത്. എന്നാല്‍ ശ്രീ ശങ്കറിന് 7.62 മാത്രമേ ചാടാനായുള്ളൂ. ആദ്യ ശ്രമത്തില്‍ 7.52 ചാടിയ ശ്രീ ശങ്കര്‍ രണ്ടാം ശ്രമത്തില്‍ ദൂരം 7.62 ആക്കി വര്‍ധിപ്പിച്ചു. മൂന്നാം ശ്രമം ഫൗളാവുകയും ചെയ്തു. 49.62 സെക്കന്‍ഡ് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി മലയാളി താരം എം. പി ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടി.
വേഗരാജാവിനെ ഇന്നറിയാം
പുരുഷന്‍മാരുടെ 100 മീറ്ററില്‍ ജേതാവ് ആരാണെന്ന് ഇന്നറിയാം. നാലു ഫൈനല്‍ ഉള്‍പ്പെടെ 10 ഇനങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് 5.15നാണ് ആദ്യ മത്സരം നടക്കുന്നത്. പുരുഷന്‍മാരുടെ 800 മീറ്റര്‍ ഹിറ്റ്‌സോടെയാണ് ഇന്നത്തെ ദിവസത്തെ മത്സരങ്ങള്‍ തുടങ്ങുന്നത്. പുരുഷന്‍മാരുടെ 100 മീറ്റര്‍, വനിതകളുടെ 10,000 മീറ്റര്‍, പുരുഷന്‍മാരുടെ ലോങ് ജംപ്, വനിതകളുടെ ഹാമര്‍ ത്രോ എന്നീ ഇനങ്ങളിലാണ് ഫൈനലുകള്‍ നടക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ ആരും ഇവയില്‍ മത്സരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."