കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സി.ഐ.ടി.യു നേതാവിനെ രക്ഷിക്കാന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന്
കല്‍പ്പറ്റ: കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയെ സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് കൊണ്ട് കുറ്റക്കാരായ സി.പി.എം- സി.ഐ.ടി.യു ജീവനക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കണ്‍സ്യൂമര്‍ ഫെഡിന് കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത വകയിലും അറ്റകുറ്റപണികള്‍ നടത്തിയ വകയിലും ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ കുറ്റക്കാരായ ജീവനക്കാര്‍ സി.ഐ.ടി.യു നേതാക്കളാണെന്ന തിരിച്ചറിവില്‍ അന്വേഷണം മരവിപ്പിക്കുകയും ക്രമക്കേട് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയുമാണ്.
കൃഷ്ണഗിരിയില്‍ എടുത്ത നന്മ പാക്കിങ് ഗോഡൗണിന്റെ അറ്റകുറ്റപണിയില്‍ വന്‍ അഴിമതി നടന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ അന്നത്തെ നന്മ കോര്‍ഡിനേറ്റര്‍ ആയിരുന്ന സി.ഐ.ടി.യു നേതാവ് പ്രതിസ്ഥാനത്ത് ഉള്ളതിനാല്‍ അന്വേഷണം മരവിപ്പിക്കുകയാണെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരേ രാഷ്ട്രീയം നോക്കാതെ നടപ്പെടിയെടുക്കാനുള്ള ആര്‍ജവം കാണിക്കാന്‍ സര്‍ക്കാര്‍ തയാറവണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ജില്ലാവൈസ്പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. ബി സുവിത്ത്, ഡിന്റോ ജോസ്, സലീം കരാടന്‍, എം.ജി സുനില്‍കുമാര്‍, കെ മഹേഷ്, സോനു, ബീനിഷ് എമിലി, അന്‍വര്‍ എമിലി, സുനീര്‍ ഇത്തിക്കല്‍, ജിജുരാജ്, ജിജേഷ്രാജ്, സി ഷഫീഖ്, ആബിദ്, അരുണ്‍ ചുഴലി, ഹര്‍ഷല്‍ കോന്നാടന്‍, അരുണ്‍ നെടുനിലം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."