മുള്ളന്‍കൊല്ലി-താന്നിത്തെരുവ് റോഡിലും സ്ഥിതി തഥൈവ!
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ താന്നിത്തെരുവ് മുള്ളന്‍കൊല്ലി റോഡ് പൂര്‍ണമായും തകര്‍ന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലൂടെ കടുപോകുന്ന പ്രധാന റോഡായിട്ടുപോലും അധികൃതര്‍ റോഡിനെ അവഗണിക്കുകയാണ്. ഏഴ് കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ ഭൂരിഭാഗവും കുണ്ടും കുഴിയുമായി ഗാതഗതം ദുഷ്കരമായിരിക്കുകയാണ്.
മുള്ളന്‍കൊല്ലി, പെരിക്കല്ലൂര്‍, പട്ടാണിക്കൂപ്പ്, പാടിച്ചിറ, സീതാമൗണ്ട്, കൊളവള്ളി, ആലത്തൂര്‍, ശശിമല പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ എളുപ്പത്തില്‍ എത്താനുള്ള റോഡുകൂടിയാണിത്. എല്ലാ വര്‍ഷവും റോഡ് നിര്‍മാണത്തിന് ഫണ്ട് വകയിരുത്തിയെന്ന് പറയുന്നതല്ലാതെ യാതൊരു നിര്‍മാണ പ്രവൃത്തിയും നടത്തിയിട്ടില്ല. എന്നാല്‍ ഇത്തവണയെങ്കിലും റോഡ് നിര്‍മാണത്തിനായി ഫണ്ട് വകയിരുത്താന്‍ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."