ബി.ജെ.പിക്ക് തോല്‍ക്കാന്‍ 154 കാരണങ്ങള്‍; ഹരിയാനയില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ്
ഛണ്ഡിഗഡ്: വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. ദേശീയതയലൂന്നിയ രാഷ്ട്രീയത്തിനപ്പുറം ആളുകള്‍ ശ്രദ്ധിക്കുന്നത് പ്രാദേശിക വിഷയങ്ങളാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.
ബി.ജെ.പി തെരഞ്ഞെടുപ്പിനിടെ നടത്തിയ 154 വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്നും അത് അടുത്ത തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൗരത്വ രജിസ്റ്ററും കശ്മീരിന്റെ പ്രത്യേക പദവിയും പോലുള്ള വിഷയങ്ങള്‍ നിയമങ്ങളാക്കിയാണ് ബി.ജെ.പി അവതരിപ്പിച്ചതെന്നും അതുകൊണ്ട് അതിനെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താനും ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ കുമാരി സെല്‍ജയും ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും യോഗങ്ങള്‍ വിളിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മവിശ്വാസത്തിലാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ കുടുംബാധിപത്യവും ജാതിവാദവുമാണെന്ന ബി.ജെ.പി ആരോപണവും ഹൂഡ നിഷേധിച്ചു. ഹരിയാനയിലെ നിരവധി ബി.ജെ.പി നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തിലുണ്ട്. പത്രപ്രവര്‍ത്തകരുടെ മക്കള്‍ അവരെക്കാള്‍ മികച്ച പത്രക്കാരാകുമെങ്കില്‍ അതിലെന്താണ് തെറ്റ്. ഇതൊക്കെ അര്‍ഥമില്ലാത്ത പ്രശ്‌നങ്ങളാണ്. ആളുകള്‍ക്ക് ഇഷ്ടമില്ലാത്തത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."