HOME
DETAILS
MAL
മരട്: ഞായറാഴ്ച ആളുകളെ ഒഴിപ്പിച്ചു തുടങ്ങും, ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ട് കെട്ടുമെന്നും ചീഫ് സെക്രട്ടറി
backup
September 28 2019 | 12:09 PM
കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ആളുകളെ ഒഴിപ്പിക്കല്‍ നടപടി ഞായറാഴ്ച ആരംഭിക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാരിന്റെ നടപടി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. പിന്നീട് ഈ തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഫ്‌ളാറ്റുടമകള്‍ക്ക് ഇടാക്കാലാശ്വാസമായി 25 ലക്ഷം രൂപ വീതം നല്‍കാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. നഷ്ടം കണക്കാക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."