HOME
DETAILS

മണ്ണറ ഒരുക്കുന്നവന്റെ വ്യഥകള്‍

  
backup
September 29 2019 | 00:09 AM

mnnara-orukkunnavante-vyathkal1

 

 

മ്പപോലെ പിരിച്ചു നീണ്ട തുണികൊണ്ടുണ്ടാക്കിയ കയറുകള്‍ ആധാരമാക്കി കനമുളള ശരീരം കുഴിയിലിറക്കി. അപ്പോഴാണ് സംഗതി മനസിലായത്. കുഴിക്ക് നീളം പോരാ.. മുട്ടുകള്‍ മടങ്ങി തന്നെ കിടക്കുന്നു. ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും ആരുടെ മുന്നിലും മടക്കാത്ത മുട്ടുകള്‍. മുമ്മൂന്ന് പിടിമണ്ണ് എല്ലാവരും വാരിയിട്ടു. അതുതന്നെ മതിയായിരുന്നു മൂടാന്‍. പിന്നെ കല്ലുകളും മീസാന്‍ കല്ലും ഉയര്‍ന്നു. അങ്ങിനെ പളളിക്കാട്ടില്‍ ഒരു മീസാന്‍ കല്ലുകൂടി വര്‍ധിച്ചു. പളളികളില്‍ നിന്ന് ഓരോരുത്തരായി മടങ്ങാന്‍ തുടങ്ങി. കുഴി കുഴിച്ചവര്‍ മണ്ണ്പുരണ്ട കൈകള്‍ തുടച്ച്...
പുനത്തില്‍ കുഞ്ഞബ്ദുളള (സ്മാരക ശിലകള്‍)

പളളിപ്പറമ്പിലെ നൊച്ചില്‍കാടുകള്‍ക്കിടയില്‍ ഒരു ഖബ്‌റിന് കൂടി കുഴിവെട്ടുകയാണ് ഇരുമ്പന്‍ തറക്കല്‍ അഹമ്മദ്. ആയുസിന്റെ പുസ്തകത്തില്‍ നിന്ന് ഒരുമനുഷ്യന്റെ പേര് വെട്ടുമ്പോഴാണ് പളളിക്കാട്ടില്‍ അഹമ്മദ് ഒരു ഖബ്ര്‍ കുഴിക്കുന്നത്. അത് മൂന്നര പതിറ്റാണ്ടിലേറെയായി തന്റെ ജീവിതോപാധി കൂടിയാണ്. മണ്ണിനോടും, പാറയോടും മല്ലിട്ട് ഖബ്ര്‍ വെട്ടുന്ന അഹമ്മദിന്റെ ജീവിതവഴിയില്‍ ആരും കാണാതെ പോകുന്ന ചിലനൊമ്പരങ്ങളുണ്ട്. അത് കേരളത്തിലെ മുസ്‌ലിം പളളികളില്‍ ഖബ്ര്‍വെട്ടുന്ന ഓരോരുത്തരുടേയും അനുഭവസാക്ഷ്യം കൂടിയാണ്. ബന്ധുക്കള്‍ ഓര്‍മപ്പെടുത്തലിന് ഖബറിന് മുകളില്‍ രണ്ടു മീസാന്‍ കല്ല് നാട്ടി അകലുമ്പോള്‍, ആറടി മണ്ണൊരുക്കുന്നവനെ കുയ്യന്‍ എന്ന പേരില്‍ അകറ്റി നിര്‍ത്തുന്നു. സമുദായം ഖബ്ര്‍ കുഴിക്കുന്നവന് നല്‍കുന്ന കുയ്യന്‍ സ്ഥാനം അവരില്‍ അപകര്‍ഷതാ ബോധവും സമൂഹത്തില്‍ ഒറ്റെപ്പെടുത്തലിനും വഴിയൊരുക്കുന്നു. അതുകൊണ്ട് തന്നെയാണ് കമ്മിറ്റികള്‍ക്ക് ഇന്ന് ഖബ്ര്‍ കുഴിക്കാന്‍ ആളുകളെ കണ്ടെത്താന്‍ പ്രയാസപ്പെടേണ്ട അവസ്ഥയുളളതും. കൊണ്ടോട്ടി മേഖലയിലെ 18 പളളികളില്‍ ഖബര്‍ കുഴിക്കുന്ന പുളിക്കല്‍ കൊടികുത്തിപ്പറമ്പ് മക്കക്കാട് സ്വദേശി ഇ.ടി അഹമ്മദ് എന്ന എഴുപതുകാരന്‍ ഖബ്ര്‍ വെട്ടുന്നവന്റെ നൊമ്പരം പറയുമ്പോള്‍ പളളിയുടെ മിനാരത്തില്‍ നിന്ന് ഒരു മരണ വാര്‍ത്ത കൂടി ഉയരുന്നുണ്ടായിരുന്നു.

രംഗബോധമില്ലാതെ മരണം

മനുഷ്യന്റെ ജീവിതത്തിലേക്ക് രംഗബോധമില്ലാതെ കടന്നുവരുന്നതാണ് മരണം. മൂന്ന് തുണിയില്‍ പൊതിഞ്ഞ് പളളിക്കാട്ടിലേക്ക് മയ്യത്തുമായി എത്തുമ്പോള്‍ പച്ചമണ്ണില്‍ അവനുവേണ്ടി ഖബ്ര്‍ കുഴിക്കുന്നവന്‍ ഒരു കുഴിവെട്ടിയിട്ടുണ്ടാകും. മനുഷ്യന്‍ മരണത്തിലൂടെ കണ്ണടുക്കുന്നത് പകലോ, പാതിരാക്കോ ആയാലും ഖബ്ര്‍ കുഴിക്കുന്നവന്‍ കണ്ണുതുറന്ന് തന്റെ പ്രവൃത്തി തുടങ്ങണം. പണക്കാരനും പാമരനും പളളിക്കാട്ടില്‍ ഖബ്റിന്റെ ആഴം ഒരേ അളവ് തന്നെയാണ്. പിന്നീട് മയ്യത്തിനെ പച്ചമണ്ണിനോട് ചേര്‍ത്ത് മൂടുകല്ലുവച്ച് പച്ചിലയും മണ്ണും ചേര്‍ത്ത് ഭദ്രമായി അടച്ച് മണ്ണിട്ടുമൂടും.
മുന്‍കാലത്ത് മരണവിവരം അറിഞ്ഞാല്‍ ഉടനെ ഖബ്ര്‍ കുഴിക്കുന്നവരെ തിരഞ്ഞാണ് പളളിയിലേക്ക് ഓടിയെത്തുക. കുഴി ആവുന്നതിന് അനുസരിച്ച് മാത്രം മയ്യിത്ത് നിസ്‌കാരത്തിന് സമയം നിശ്ചയിക്കും. പിന്നീട് ബന്ധുക്കളേയും നാട്ടുകാരേയും അറിയിക്കും. എന്നാല്‍ ഇക്കാലത്ത് ഒരാളുടെ ശ്വാസം നിലക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോള്‍ തന്നെ മയ്യിത്ത് നിസ്‌കാരത്തിന് സമയം കുറിക്കുന്ന കാഴ്ചയാണുളളത്. അത് ബന്ധുക്കളെ അറിയിച്ചുകഴിഞ്ഞിട്ടാവും കുഴിക്കുന്നവനെ അറിയിക്കുക. പിന്നീട് പളളിയില്‍ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞാലും ഖബര്‍ ആയിട്ടുണ്ടാവില്ല. അതോടെ തുടങ്ങും ബന്ധുക്കളുടെ മുറുമുറുപ്പ്. എന്നാല്‍ കുഴിവെട്ടുന്നവന്റെ വിശ്രമമില്ലാത്ത പ്രവൃത്തികള്‍ ആരും കാണുന്നില്ല.

കുയ്യന്‍ കഥ പറയുന്നു

ചുമട്ട് തൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. പിന്നീട് ഭാര്യാ സഹോദരന്‍ സൈതലവിയുടെ സഹായിയാണ് ഖബ്ര്‍ കുഴിക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടത്. ഇത് ജീവിക്കാനുളള മാര്‍ഗമായി മാത്രമല്ല, ഒരു ആരാധനയായാണ് ഈ തൊഴിലെടുക്കുന്നവര്‍ കരുതുന്നത്. എന്നാല്‍ പുറംലോകം ഖബ്ര്‍ കുഴിക്കുന്നവനെ വെറും കുയ്യന്‍ എന്നും ഖബ്ര്‍ മാന്തി എന്നൊക്കെയാക്കി മാറ്റുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ ഖബ്ര്‍ മാന്തിയിട്ടില്ല, കുഴിച്ചിട്ടേയുളളൂ. പളളിപ്പറമ്പിന്റെ സ്ഥലത്ത് അനുസരിച്ചാണ് ഖബ്ര്‍ കുഴിക്കുന്നത്. ചിലപ്പോള്‍ നല്ലമണ്ണായിരിക്കും. ഇവിടെ ഖബ്ര്‍ കുഴിക്കാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ പാറയുളള സ്ഥലങ്ങളില്‍ മണിക്കൂറുകള്‍ ഏറെ വേണ്ടിവരും. അധ്വാനം കൂടിയാലും കിട്ടുന്ന വേതനത്തിന് മാറ്റമൊന്നുമില്ല. കുഴി സമയത്തിന് ആയിട്ടില്ലെങ്കില്‍ മരിച്ചവരുടെ ബന്ധുക്കളുടെ പഴി കേള്‍ക്കേണ്ടിയും വരും. എന്നാല്‍ ഒരു സഹായത്തിനോ മറ്റോ ആരും തയ്യാറുമല്ല.
കുയ്യന്റെ വീട്ടുകാരുമായി വിവാഹബന്ധം സ്ഥാപിക്കാന്‍ പോലും ചിലര്‍ക്ക് അകല്‍ച്ചയാണ്. മുന്‍കാലത്തുളളത്ര അകല്‍ച്ച ഇപ്പോഴില്ല. എന്നാലും ചിലയാളുകളില്‍ നിന്നുണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെയാണ് പൂര്‍വികരായവര്‍ പുണ്യപ്രവര്‍ത്തിയായി കണ്ട ഈ ജോലിക്ക് അവരുടെ പിന്‍തലമുറക്കാര്‍ എത്താതിരിക്കുന്നതും. മക്കളുടെ വിവാഹംപോലും ഇതിന്റെ പേരില്‍ മുടങ്ങും. ഈ തൊഴിലില്‍ ഏര്‍പ്പെടുന്നയാള്‍ക്ക് ഒരിക്കലും മറ്റൊരു ജോലി ചെയ്യാന്‍ കഴിയില്ല. കാരണം ജോലി എടുക്കുന്നതിനിടയിലായിരിക്കും മരണവാര്‍ത്ത എത്തുക.

മേല്‍ക്കുഴിയും കീഴ്ക്കുഴിയും

മനുഷ്യന് ആറടി മണ്ണാണ് വേണ്ടതെന്നാണ് പഴമൊഴി. എന്നാല്‍ മയ്യിത്തിന്റെ നീളത്തിന് അനുസരിച്ച് ഖബറിന് നീളവും കൂടും. പളളിപ്പറമ്പിന്റെ തെക്ക് വടക്കായിട്ടാണ് ഖബ്റുകള്‍ കുഴിക്കുക. മയ്യിത്തിന്റെ മുഖം ഖിബ്‌ലക്ക് (കഅ്ബ സ്ഥിതി ചെയ്യുന്ന ദിശ) തിരിച്ചുകിടത്തുന്നതിനാണിത്. ആറടി മുതല്‍ ഏഴര അടിവരെയുളള ഖബ്‌റുകള്‍ കുഴിച്ചിട്ടുണ്ട്. മേല്‍ക്കുഴി, കീഴ്ക്കുഴി എന്നീ രണ്ട് വ്യത്യസ്ത കുഴികളാണ് ഖബ്റിന് വേണ്ടിവരുന്നത്. കീഴ്ക്കുഴിക്ക് മയ്യിത്ത് കിടത്താനുളള വീതിമാത്രമാണ് ഉണ്ടാവുക. ഒരു കാല്‍പാദവും രണ്ടുവിരലുകളുടെ നീളവും ചേര്‍ന്നുളളതാണ് കീഴ്ക്കുഴി. ഇത്തരത്തിലൊരു കുഴിവെട്ടാന്‍ നാലുമണിക്കൂര്‍ വരെ വേണ്ടിവരും. പ്രദേശം ഉറപ്പുളള മണ്ണോ, പാറയോ ആയാല്‍ കുഴിയുടെ പ്രവര്‍ത്തികള്‍ കഴിയാന്‍ അതിലേറെ സമയമെടുക്കും. മണ്ണ് ഇടിഞ്ഞുവീഴുന്ന സ്ഥലമായാല്‍ കീഴ്ക്കുഴി മുതല്‍ മേല്‍ക്കുഴി വരെ കല്ലുവച്ച് പടവ് ചെയ്യേണ്ടിവരും. മരിച്ചവരുടെ ബന്ധുക്കള്‍ കുഴി ആയോ എന്ന ചോദ്യവുമായി ഓടി എത്തുമെന്നല്ലാതെ കുഴിയെടുക്കുന്നവനെ സഹായിക്കാനോ മറ്റോ മുതിരാറില്ല.
വിശ്രമമില്ലാത്ത പ്രവൃത്തിയാണ് ഖബ്ര്‍ കുഴിക്കല്‍. മയ്യിത്ത് നിസ്‌കാരത്തിന്റെ സമയം ആവുമ്പോഴേക്കും കുഴിയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവണമെങ്കില്‍ കിതപ്പറിയാതെ കുഴിയെടുക്കണം. പളളിപ്പറമ്പുകളില്‍ കുഴികള്‍ അടുത്തടുത്തായി കുഴിക്കുന്നതാണ് രീതി. എന്നാല്‍ ചില ആളുകള്‍ക്ക് ബന്ധുക്കളുടെ ഖബ്റുകള്‍ അടുത്തടുത്ത് തന്നെ വേണം. വാപ്പായുടെ ഖബ്റിനടുത്ത് ഉമ്മയെ മറവ് ചെയ്യണം. ആയതിനാല്‍ മക്കളും ബന്ധുക്കളും പറയുന്ന സ്ഥലത്ത് ഖബ്ര്‍ കുഴിക്കാനാണ് നിര്‍ദേശിക്കുക. ഇത് പലപ്പോഴും പ്രയാസങ്ങള്‍ ഏറെയുണ്ടാക്കാറുണ്ട്. രണ്ടു ഖബ്റുകളുടെ അടുത്ത് സിയാറത്തിന് പോകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ ഒരു സ്ഥലത്ത് മറവ് ചെയ്യുന്നതിലെ യുക്തി എന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

മയ്യിത്ത്
ഖബ്‌റിലെടുക്കുമ്പോള്‍

ഖബ്ര്‍ കുഴിച്ച് മയ്യിത്ത് ഖബ്റിലേക്ക് എടുത്തുവച്ച് മറമാടുന്നത് വരെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. മയ്യിത്തിന്റെ അടുത്ത ബന്ധുക്കള്‍ ചെയ്യേണ്ട പ്രവര്‍ത്തികള്‍ പോലും ഖബര്‍കുഴിക്കുന്നവരാണ് പലപ്പോഴും ചെയ്യുന്നത്. പലരും ഉടുത്ത തുണിയില്‍ മണ്ണാവുമെന്ന് കരുതി മാറിനില്‍ക്കും. എന്നാല്‍ ചിലപ്പോഴെങ്കിലും ബന്ധുക്കള്‍ ഏറ്റെടുത്ത് ചെയ്യുന്നതും കണ്ടിട്ടുണ്ട്. മയ്യിത്ത് കീഴ്ക്കുഴിയിലേക്ക് ഇറക്കിവയ്ക്കുന്നത് ഏറെ പ്രയാസം തന്നെയാണ്. മേല്‍ക്കുഴിക്ക് മേല്‍ മൂന്ന് പേര്‍ നിന്ന് ഒരുമിച്ച് നിന്നാണ് ഇത് ചെയ്യുന്നത്. മയ്യിത്തിന്റെ മധ്യത്തില്‍ മുണ്ട് കൊണ്ട് കെട്ടി അതില്‍ പിടിച്ച് ചെരിച്ചുവേണം കീഴ്ക്കുഴിയിലേക്ക് ഇറക്കാന്‍. ഒരു തരിമണ്ണുപോലും മയ്യിത്തിന് മുകളിലേക്ക് വീഴാതെ ശ്രദ്ധിക്കും.
മയ്യിത്ത് മണ്ണോട് ചേര്‍ത്തുവച്ചാല്‍ മൂടുകല്ല് വച്ച് കീഴ്ക്കുഴി അടക്കം ചെയ്യും. നീളം കൂടിയ ചെങ്കല്ലാണ് ഇതിനായി പണ്ട് ഉപയോഗിച്ചിരുന്നത്. പതിനൊന്ന് മുതല്‍ പതിമൂന്ന് വരെ മൂടുകല്ലാണ് ഉപയോഗിക്കുക. എന്നാല്‍ ചെങ്കല്ല് കിട്ടാതെയായതോടെ ഹുരുടീസ്, സിമന്റ് കട്ട, മരപ്പലക തുടങ്ങിയവയാണ് മഹല്ലുകള്‍ എത്തിക്കുന്നത്. പിന്നെ കീഴ്ക്കുഴിയുടെ വിടവുകള്‍ പച്ചിലകള്‍കൊണ്ടും മറ്റും അടച്ച് മണ്ണിട്ടു മൂടും. ഇതോടെയാണ് മൂന്ന് പിടി മണ്ണ് ഖബ്‌റിനു മുകളില്‍ ബന്ധുക്കള്‍ വാരിയിടുന്നത്. കൈക്കുമ്പിളില്‍ നിറച്ച് മണ്ണ് വാരി ഖബ്‌റിന് മുകളിലിടണമെന്നാണ് നിയമം. എന്നാല്‍ മണ്ണ് തികച്ച് വാരാന്‍ പലര്‍ക്കും മടിയാണ്. മാത്രവുമല്ല കൈയ്യിലും വസ്ത്രത്തിലും മണ്ണ് പറ്റുന്നതിലാണ് പലര്‍ക്കും പ്രയാസം. നാളെ ഓരോരുത്തര്‍ക്കു വേണ്ടിയും ഇത് മറ്റുളളവര്‍ നടത്തുമെന്ന ബോധം പലരും മറക്കുന്നതുപോലെ ചിലയാളുകളുടെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ തോന്നാറുണ്ട്. ഖബ്ര്‍ വരമ്പുപോലെ മണ്ണിട്ട് ഉയര്‍ത്തി തലയുടേയും കാലിന്റെയും ഭാഗങ്ങളില്‍ മീസാന്‍ കല്ല് നാട്ടി അവിടെ നൊച്ചില്‍ചെടി കുഴിച്ചിട്ട് മുകള്‍ ഭാഗത്ത് മൂന്ന് തവണ വെളളമൊഴിക്കുന്നതോടെയാണ് ഖബ്ര്‍ കുഴിക്കുന്നവന്റെ പ്രവര്‍ത്തികള്‍ കഴിയുക. എല്ലാം കഴിഞ്ഞാലും നമ്മുടെ കൂലി പറയുമ്പോള്‍ അത്രക്ക് വേണോ എന്ന് ചോദിച്ചവര്‍ നിരവധിയാണ്.

വരണം പുതിയ ആളുകള്‍

ഖബ്ര്‍ കുഴിക്കുന്നതിന് ഒരുകാലത്ത് ഓരോ മഹല്ലിലും ആളുകളുണ്ടായിരുന്നു. എന്നാല്‍ ഇന്നത് ചില മഹല്ലുകളിലേക്കു മാത്രം ചുരുങ്ങി. എന്റെ കൂടെ ചെറുമുറ്റം സ്വദേശികളായ അബ്ദുല്‍ ഹക്കീം, അബു, മാക്കല്‍ അലവി എന്നിവര്‍ കൂടിയുണ്ട്. രാമനാട്ടുകര, ചീക്കോട്, പളളിക്കല്‍, മുതുവല്ലൂര്‍, കൊണ്ടോട്ടി അടക്കമുളള 18 പളളികള്‍ക്ക് കീഴില്‍ ഖബര്‍ കുഴിക്കുന്നത് ഞങ്ങളാണ്. ഇപ്പോഴും മറ്റു മഹല്ലുകളിലേക്കും ക്ഷണമുണ്ട്. ഇത് തന്നെയാണ് മറ്റിടങ്ങളിലേയും അവസ്ഥ. ആളുകള്‍ ഈ പ്രവൃത്തിയില്‍ നിന്ന് മാറിനില്‍ക്കുന്നു. ഓരോ മഹല്ലിലും ഖബര്‍ കുഴിക്കുന്നതിനായി പ്രത്യേകം ആളുകളെ മഹല്ല് കമ്മറ്റികളും സംഘടനകളും പരിശീലിപ്പിച്ചിട്ടില്ലെങ്കില്‍ മഹല്ലുകളില്‍ ഇനിയുളള കാലം ഖബ്ര്‍ കുഴിക്കുന്നത് ഏറെ ബുദ്ധിമുട്ടേണ്ടിവരും.
ഒരു ഖബ്ര്‍ കുഴിച്ചാല്‍ 1500 രൂപയായിരുന്നു എന്റെ തുടക്കത്തിലെ കൂലി. ഇന്നത് 4500 രൂപയാണ്. മഹല്ലുകള്‍ കൂടിയതോടെ ഓരോ പളളിയിലും മുന്‍കൂട്ടി ഖബ്ര്‍ കുഴിച്ച് മൂടിവയ്ക്കും. എന്നാല്‍ അപകടങ്ങളില്‍ കൂട്ടമരണങ്ങളുണ്ടാവുന്നതോടെ ഖബ്റുകളുടെ എണ്ണവും കൂടും. ഈ വരുമാനല്ലാതെ മറ്റൊന്നും ഇക്കാലത്ത് ലഭിക്കാറില്ല. പൂര്‍വികരുടെ 27-ാം അപ്പവും നേര്‍ച്ചകളും ഇന്നില്ലാതായതോടെ ഖബ്ര്‍കുഴിക്കുന്നവര്‍ക്ക് മറ്റു പ്രതീക്ഷകളൊന്നുമില്ല.
വാര്‍ധക്യത്തിന്റെ അവശത മറന്ന് അഹമ്മദ് ഖബ്ര്‍ കുഴിക്കുന്നതില്‍ മുഴുകി കൊണ്ടിരിക്കുമ്പോള്‍ മഴമറഞ്ഞ പകലിന് വെയിലിന്റെ ചുടുകൂടിയിരുന്നു. ഉച്ചവെയില്‍ കത്തി തുടങ്ങിയപ്പോഴേക്കും പളളിക്കാട്ടില്‍ ഒരു ഒരു ഖബ്ര്‍ കൂടി കുഴിച്ച് മീസാന്‍കല്ലുകള്‍ക്കിടയില്‍ കൂടി അഹമ്മദ് ജീവിതത്തിലേക്ക് നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago