ലിവര്‍പൂളിന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഷെഫ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവര്‍പൂള്‍ തകര്‍ത്തത്.
ലിവര്‍പൂളിന്റെ മുന്നേറ്റങ്ങളെ തടഞ്ഞ് നിര്‍ത്തിയ ഷെഫ് 70ാം മിനുട്ടിലായിരുന്നു ഗോള്‍ വഴങ്ങിയത്. ജോര്‍ജിഞ്ഞോ വ്യാന്ഡുലമാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ കണ്ടെത്തിയത്. കൗണ്ടര്‍ അറ്റാക്കിലൂടെ ഷെഫ് താരങ്ങള്‍ ലിവര്‍പൂളിനെ വിറപ്പിച്ച് കൊണ്ടേയിരുന്നു. ലിവര്‍പൂള്‍ പ്രതിരോധവും ഗോള്‍കീപ്പറും ഉണര്‍ന്ന് നിന്നതോടെ ഷെഫ് യുനൈറ്റഡിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു.
ജയത്തോടെ 21 പോയിന്റുമായി ലിവര്‍പൂള്‍ കുതിപ്പ് തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി ബ്രൈറ്റണെ തകര്‍ത്തു. ചെല്‍സിക്ക് വേണ്ടി ജോര്‍ജിഞ്ഞോ (50), വില്യന് (76) എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി. ബേണ്‍മൗത്തും വെസ്റ്റ് ഹാമും തമ്മിലുള്ള മത്സരം 2-2 എന്ന സ്കോറില്‍ അവസാനിച്ചു.
ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് നോര്‍വിച്ച് സിറ്റിയെ തറപറ്റിച്ചു. ടോട്ടനവും സതാംപ്ടണും തമ്മിലുള്ള മത്സരത്തില്‍ 2-1 എന്ന സ്കോറിന് ടോട്ടനം ജയം സ്വന്തമാക്കി. 31-ാം മിനുട്ടില്‍ ടോട്ടനം താരം സെര്‍ജി ഓറിയര്‍ ചുവപ്പ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് ടോട്ടനം പത്തു പേരുമായിട്ടായിരുന്നു കളിച്ചത്. നോംബലെ, ഹാരി കെയ്ന്‍ എന്നിവരാണ് ടോട്ടനത്തിന് വേണ്ടി ഗോള്‍ നേടിയത്. ആസ്റ്റണ്‍വില്ല - ബേണ്‍ലി മത്സരം 2-2 എന്ന സ്കോറിന് സമനിലയില്‍ കലാശിച്ചു. എതിരില്ലാത്ത രണ്ട് ഗോളിന് വോള്‍വ്സ് വാട്ഫോര്‍ഡിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."