മരട്: താമസക്കാരെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി; ബലം പ്രയോഗിക്കില്ല
കൊച്ചി: മരടിലെ മൂന്ന് ഫഌറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. അതേസമയം, ബലം പ്രയോഗിച്ച് ആരെയും ഒഴിപ്പിക്കില്ലെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. ലിഫ്റ്റ് ഉള്‍പ്പടെ ഫഌറ്റുകളിലെ പൊതു ഇടങ്ങളിലെ വൈദ്യുതി പുന:സ്ഥാപിക്കുന്നത് പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
നഗരസഭ ഉദ്യോഗസ്ഥര്‍ ഫഌറ്റുകള്‍ സന്ദര്‍ശിച്ച് താമസക്കാരുമായി സംസാരിച്ചു. ഇന്ന് മൂന്നു ഫഌറ്റുകളിലെ താമസക്കാരെ കണ്ടാണ് ഉദ്യോഗസ്ഥര്‍ വിവരം ധരിപ്പിക്കുന്നത്.
ഉടമകളെ നേരില്‍ കണ്ട് ഒഴിയാന്‍ ആവശ്യപ്പെടും. കൂടുതല്‍ സമയം വേണമെന്നുള്ള താമസക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്യും. പക്ഷെ ഒക്ടോബര്‍ മൂന്ന് എന്ന തീയതിക്ക് അപ്പുറത്തേക്ക് പോകാന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ ഫഌറ്റുകളിലെ താമസക്കാരെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.
അതിനിടെ, ഒഴിയാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്.
90 ദിവസത്തിനകം ഫഌറ്റുകള്‍ പൊളിച്ചു നീക്കുമെന്നാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."