ബിരുദദാന ചടങ്ങില്‍ ഇനി കോട്ടും തൊപ്പിയുമില്ല
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇനി സര്‍വകലാശാലാ ബിരുദദാന ചടങ്ങുകളില്‍ തൊപ്പിയും കോട്ടുമുണ്ടാകില്ല. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ധന് സിങ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. പകരം ഉത്തരാഖണ്ഡ് സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് നിര്‍ദേശം.
തിങ്കളാഴ്ച ഡെറാഡൂണിലെ പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങിനിടെ അതിഥികള്‍ ധരിക്കാറുള്ള തൊപ്പി വയ്ക്കാന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് കൂട്ടാക്കിയിരുന്നില്ല. കോട്ടും തൊപ്പിയും ധരിക്കുന്നത് അധിനിവേശ കാലഘട്ടത്തിന്റെ ബാക്കിപത്രമാണെന്നായിരുന്നു മുഖ്യമന്ത്രി ഇതിനു പറഞ്ഞ ന്യായീകരണം. ബിരുദദാന ചടങ്ങുകളില്‍ ധരിക്കാനായി ഉത്തരാഖണ്ഡ് സംസ്കാരത്തോട് യോജിച്ച വസ്ത്രം തയാറാക്കാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ആന്‍ഡ് ടെക്നോളജി(നിഫ്റ്റ്) അധികൃതരോട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."