HOME
DETAILS
MAL
എയിംസ് ചോദ്യപേപ്പര്‍ ചോര്‍ച്ച: ഏഴിടങ്ങളില്‍ സി.ബി.ഐ റെയ്ഡ്
backup
June 16 2017 | 23:06 PM
ന്യൂഡല്‍ഹി: എയിംസ് എം.ബി.ബി.എസ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ സംഭവത്തില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. മെയ് 28നു നടന്ന എം.ബി.ബി.എസ് എന്‍ട്രന്‍സ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് ആരോപണമുയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏഴ് കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിട്ടുണ്ട്.
ബിഹാറില്‍ ഒരു സ്ഥലത്തും ഗാസിയാബാദില്‍ എച്ച്.ആര്.ഐ.ടി അടക്കം ആറിടത്തുമാണ് സി.ബി.ഐ റെയ്ഡ് നടന്നത്. ഇവിടങ്ങളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. എം.ബി.ബി.എസ് ചോദ്യപേപ്പര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ചോര്‍ന്നതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് സി.ബി.ഐ കേസെടുത്തത്.
വ്യാപം കേസില്‍പെട്ട ആനന്ദ് റായ് ട്വിറ്റര്‍ വഴി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."