HOME
DETAILS

പെരുമാറ്റം, വസ്ത്രധാരണം, പരിസര ശുചിത്വം- സഊദിയില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു

  
backup
September 29 2019 | 09:09 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82

ജിദ്ദ: സഊദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ പാലിക്കേണ്ട മര്യാദകള്‍ ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നുകൊടുത്ത പശ്ചാത്തലത്തിലാണ് വിദേശ ടൂറിസ്റ്റുകള്‍ കണിശമായും പാലിക്കേണ്ട മര്യാദകള്‍ സഊദി പ്രഖ്യാപിച്ചത്. സഊദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളായ വനിതകള്‍ക്ക് പര്‍ദ ധരിക്കല്‍ നിര്‍ബന്ധമില്ല. എങ്കിലും ടൂറിസ്റ്റുകള്‍ മാന്യത ലംഘിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്ന് അധികൃതര്‍ അറയിച്ചു. നിയമ ലംഘനങ്ങള്‍ നടത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് 50 റിയാല്‍ മുതല്‍ 3,000 റിയാല്‍ വരെ പിഴ ലഭിക്കും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ലഭിക്കും.
പൊതുസ്ഥലങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ മാന്യമായ വസ്ത്രധാരണം പാലിക്കല്‍ നിര്‍ബന്ധമാണ്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം. പൊതു സംസ്‌കാര നിയമാവലി നിര്‍ണയിക്കുന്ന നിയമ ലംഘനങ്ങളും ശിക്ഷകളും
നിയമ ലംഘനത്തിനുള്ള പിഴ. ആവര്‍ത്തിച്ചാല്‍ ഇരട്ടിതുക പിഴ ലഭിക്കും.പ്രധാനപ്പെട്ട നിയമലംഘനങ്ങളും അവകുള്ള ശിക്ഷയും ഇങ്ങനെയാണ്. ലൈംഗീകച്ചുവയുള്ള, ലജ്ജയുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ 3,000 റിയാല്‍. മുന്‍കൂട്ടി അനുമതി വാങ്ങാതെ ജനവാസ കേന്ദ്രങ്ങളില്‍ ഉച്ചത്തില്‍ സംഗീതം വെക്കല്‍ 500 റിയാല്‍. ബാങ്കിനും നമസ്‌കാരത്തിനുമിടെ സംഗീതം വെക്കല്‍ 1,000 റിയാല്‍. വളര്‍ത്തു മൃഗങ്ങളുടെ മാലിന്യങ്ങള്‍ ഉടമകള്‍ നീക്കം ചെയ്യാതിരിക്കല്‍ 100 റിയാല്‍. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ തുപ്പുക, മാലിന്യങ്ങള്‍ ഉപേക്ഷിക്കുക 5,00 റിയാല്‍. വയോജനങ്ങള്‍ക്കും വികലാംഗര്‍ക്കും നീക്കിവെച്ച സീറ്റുകള്‍ ഉപയോഗിക്കുക 200 റിയാല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ബാരിക്കേഡുകള്‍ മറിക്കുക 5,00 റിയാല്‍. പൊതുസ്ഥലങ്ങളില്‍ അനുയോജ്യമല്ലാത്ത വസ്ത്രധാരണം 100 റിയാല്‍. പൊതുസ്ഥലങ്ങളില്‍ അടിവസ്ത്രങ്ങളും ഉറക്ക വസ്ത്രങ്ങളും ധരിക്കുക 100 റിയാല്‍
ലജ്ജയുണ്ടാക്കുന്നതും പൊതുസംസ്‌കാരത്തിന് നിരക്കാത്തതുമായ വാചകങ്ങളും ഫോട്ടോകളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ധരിക്കല്‍ 100 റിയാല്‍. വംശീയതയും വിഭാഗീയതയും ഇളക്കിവിടുന്ന വാചകങ്ങളും ഫോട്ടോകളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങളും, നിരോധിത വസ്തുക്കളും അനാശാസ്യവും പ്രചരിപ്പിക്കുന്ന വാചകങ്ങളും ഫോട്ടോകളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങളും പൊതുസ്ഥലങ്ങളില്‍ ധരിക്കല്‍ 500 റിയാല്‍ . ലൈസന്‍സില്ലാതെ വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലെ ഭിത്തികളിലും എഴുതല്‍, ചിത്രം വരക്കല്‍ 100 റിയാല്‍. വംശീയത ഇളക്കിവിടുകയും നിരോധിത വസ്തുക്കളും അശ്ലീലതയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഫോട്ടോകളും വാചകങ്ങളും വാഹനങ്ങളില്‍ പതിക്കല്‍ 100 റിയാല്‍. ലൈസന്‍സില്ലാതെ വാണിജ്യ പോസ്റ്ററുകളും ബ്രോഷറുകളും പൊതുസ്ഥലങ്ങളില്‍ പതിക്കല്‍, വിതരണം ചെയ്യല്‍ 100 റിയാല്‍
പൊതുസ്ഥലങ്ങളില്‍ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലും പാര്‍ക്കുകളിലും തീ കത്തിക്കല്‍ 100 റിയാല്‍. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുകയോ അവരെ ഭീതിപ്പെടുത്തുകയോ അപകടത്തിലാക്കുകയോ ചെയ്യുന്ന വാക്കുകള്‍, പ്രവൃത്തികള്‍ 100 റിയാല്‍. പൊതുസ്ഥലങ്ങളില്‍ ക്യൂ മറികടക്കല്‍ 50 റിയാല്‍
മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതിനും അവരെ ഭീതിപ്പെടുത്തുന്നതിനും അപകടത്തിലാക്കുന്നതിനും ഇടയാക്കുന്ന നിലക്ക് ലേസര്‍ ലൈറ്റുകള്‍ പോലെയുള്ള ശല്യപ്പെടുത്തുന്ന ലൈറ്റുകള്‍ ഉപയോഗിക്കല്‍ 100 റിയാല്‍. അനുമതി വാങ്ങാതെ ആളുകളെ ചിത്രീകരിക്കലും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് അനുമതി വാങ്ങാതെ കുറ്റകൃത്യങ്ങളും അപകടങ്ങളും ചിത്രീകരിക്കലും 1,000 റിയാല്‍ പിഴയും ഈടാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago