HOME
DETAILS

ഫേസ്ബുക്കിലെ ''പെണ്‍കെണി'' മുന്നറിയിപ്പുമായി കേരള പൊലിസ്

  
backup
September 29, 2019 | 4:34 PM

face-book-trap-kerala-police-intervene

 

തിരുവനന്തപുരം: ഫേസ്ബുക്കില്‍ സജീവമായ 'പെണ്‍കെണി'ക്കെതിരേ മുന്നറിയിപ്പുമായി കേരള പൊലിസ്. പെണ്‍കുട്ടികളുടെ പേരുകളില്‍ പ്രൊഫൈല്‍ നിര്‍മിച്ച് റിക്വസ്റ്റ് അയച്ച് ചങ്ങാത്തം സ്ഥാപിച്ച ശേഷം സ്വകാര്യ വിഡിയോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായതോടെയാണ് ഫേസ്ബുക്കില്‍ കൂടി തന്നെ മുന്നറിയിപ്പുമായി കേരള പൊലിസ് രംഗത്തെത്തിയത്.
സൗഹൃദം സ്ഥാപിച്ച ശേഷം വിഡിയോ കോളിനു ക്ഷണിക്കുകയും വലയിലാകുന്നവരുടെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് പണം ആവശ്യപ്പെടലുമാണ് തട്ടിപ്പുസംഘത്തിന്റെ രീതി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ഈ വിഡിയോ അയച്ചു കൊടുക്കുമെന്നായിരിക്കും ഭീഷണി. ചില ഘട്ടത്തില്‍ അയച്ചു കൊടുക്കുകയും ചെയ്യും.
ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിനു പിന്നിലെന്നാണ് പൊലിസ് പറയുന്നത്. തട്ടിപ്പിനിരയാകുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തേതന്നെ കൈവശപ്പെടുത്തിയതിനാല്‍ വിഡിയോ ലഭിച്ച ശേഷം ഇവരെ ബ്ലോക്ക് ചെയ്തതു കൊണ്ടോ, അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലമില്ലെന്നും കെണിയില്‍ വീഴാതിരിക്കുകയാണ് വേണ്ടതെന്നുമാണ് പൊലിസിന്റെ മുന്നറിയിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago