ന്യൂനപക്ഷ ഗ്രാന്റ് റദ്ദ് ചെയ്യാനുള്ള നീക്കത്തെ ചെറുക്കുമെന്ന്
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ അട്ടിമറിക്കുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കാലങ്ങളായി ഏര്പ്പെടുത്തിവന്ന ഗ്രാന്റും സ്കോളര്‍ഷിപ്പും റദ്ദ് ചെയ്യാനുള്ള കേന്ദ്ര നീക്കത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കാന്‍ സംസ്ഥാന യോഗം തീരുമാനിച്ചു.
ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് എ.എം ഹാരിസ് തൃശൂര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് ഷാജി, മാള അഷറഫ്, പാലക്കാട് സെയ്തുമുഹമ്മദ്, ഷാജി പള്ളം, റാസി ചെറിയവല്ലം കോട്ടയം, ആസാദ് പത്തനാപുരം, പി സെയ്യദലി, എ അക്രം അര്‍ഷാദ്, വിഴിഞ്ഞം ഹനീഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രക്ഷോഭത്തിനായി എ.എം ഹാരിസ് ചെയര്‍മാനായും പി സെയ്യദലി ജനറല്‍ കണ്‍വീനറായും സമരസമിതിക്ക് യോഗം രൂപം നല്കി. മൊയ്തീന് ഷാ എറണാകുളം സ്വാഗതവും കാരയ്ക്കാ മണ്ഡപം താജുദ്ദീന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."