HOME
DETAILS

ചെങ്ങമനാട് പഞ്ചായത്ത് ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തം

  
backup
August 04 2016 | 21:08 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%ae%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%ab

നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബുധനാഴ്ച്ച ആലുവ യൂസുഫുല്‍ സുല്‍ത്താന്റെ ദേശം പുറയാറിലുള്ള വീടിനു മുന്നില്‍ ഇറിഗേഷന്‍ കനാല്‍ കൈയേറി മതില്‍ കെട്ടാനുള്ള നീക്കത്തിനെതിരേ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് പ്രശനങ്ങള്‍ക്ക് തുടക്കം.
ഉദ്യോഗസ്ഥരില്‍ നിന്നും സ്റ്റോപ്പ് മെമ്മോ കൈപ്പറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇത് കൂടെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. വൈകീട്ട് മൂന്നരയോടെ പഞ്ചായത്ത് ഓഫീസില്‍ എത്തിയ രണ്ട് ഗുണ്ടകള്‍ ജീവനക്കാരുടെ മൊബൈലുകള്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ഓഫീസ് ക്യാബിന്റെചില്ലുകള്‍ തകര്ക്കുകയും അസിസ്റ്റന്റ് സെക്രട്ടറിയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പുറയാര്‍ സ്വദേശി അജിത്, കുട്ടമശ്ശേരി സ്വദേശി ഉസ്മാന്‍ എന്നിവരെ നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ പിടിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി ആരോപണം ശക്തമാണ്. പഞ്ചായത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത പ്രതികള്‍ക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നതിന് പൊലിസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക്  ജാമ്യം അനുവദിച്ചിരുന്നു.
സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്തു. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ധര്‍ണയില്‍ പങ്കെടുത്തു.
പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, കെ.എം.അബ്ദുള്‍ ഖാദര്‍, ടി.കെ.സുധീര്‍, ജെര്‍ളി കപ്രശ്ശേരി, ലത ഗംഗാധരന്‍, മനോജ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്രമത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  28 minutes ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  an hour ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  an hour ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  an hour ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 hours ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  2 hours ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  2 hours ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  2 hours ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  3 hours ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  4 hours ago