പ്ലാസ്റ്റിക് മാലിന്യ നീക്കം നഗരസഭ നിര്‍ത്തി; ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫിസ് ഉപരോധിച്ചു
കൊച്ചി: വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് കോര്‍പറേഷന്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് എളമക്കര ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ കലൂര്‍ പതിനാറാം ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫിസ് ഉപരോധിച്ചു. കലൂര്‍ മേഖലാ ഓഫിസില്‍ പ്ലാസ്റ്റിക് മാലിന്യം അടങ്ങുന്ന കിറ്റുകളുമായി എത്തിയാണ ്ഉപരോധ സമരം നടത്തിയത്. കോര്‍പ്പറേഷന്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് പുനരാരംഭിക്കുമെന്ന് എച്ച്.ഐ ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി രണ്ടുമണിക്കൂറിലധികം ഇവര്‍ ഓഫീസില്‍ കുത്തിയിരുന്നു.
ഒന്നരസെന്റ് സ്ഥലസൗകര്യത്തില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് ഖരമാലിന്യം സംസ്‌കരിക്കാന്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് സമരക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ മാലിന്യശേഖരണം കോര്‍പറേഷന്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അവ വീട്ടില്‍ കെട്ടിക്കിടക്കുകയാണെന്നും കൊച്ചു കുട്ടികളടക്കം ഡങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണെന്നും അവര്‍ പറഞ്ഞു.
ഇന്നു മുതല്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കാമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി കെ ഗിരി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. സി.എ ഷക്കീര്‍, ടി.എസ് ജിമിനി, മുഹമ്മദ് ഷിബിലി, കെ.എം നസീര്‍, സജിനി തമ്പി, അഭിലാഷ് അക്ബര്‍, എന്‍ ബി ജോഷി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."