മനം നിറഞ്ഞ് മലയാളി; പ്രധാനമന്ത്രി കൊച്ചി മെട്രോ നാടിന് സമർപ്പിച്ചു
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് നാടിന് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്തു. മലയാളത്തിലാണ് വെങ്കയ്യനായിഡു സദസിനെ ആദ്യം അഭിസംബോധന ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.
കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് സ്വാഗതം ആശംസിച്ചു.സ്വാഗതപ്രസംഗത്തില്‍ ഇ. ശ്രീധരന്റെ പേരുപറഞ്ഞപ്പോള്‍ സദസില്‍ നിന്നും കരഘോഷങ്ങള്‍ മുഴങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, മെട്രോമാന്‍ ഇ.ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൌമിനി ജെയ്ന്‍, ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി എന്നിവരാണ് വേദിയിലുള്ളത്.
പാലാരിവട്ടം സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം മെട്രോയില്‍ കന്നിയാത്ര നടത്തി. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നാഡിയു, കുമ്മനം രാജശേഖരന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രയിലുണ്ടായിരുന്നു.
കൊച്ചി മെട്രോ സമര്‍പ്പണത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
രാവിലെ 10.15ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐ.എന്‍.എസ്. ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു. പ്രൊഫ.കെ.വി.തോമസ് എം.പി., സുരേഷ് ഗോപി എം.പി.മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലിസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
[caption id="attachment_355803" align="aligncenter" width="600"] കൊച്ചി നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കുന്നു.[/caption]
ടാര്‍മാര്‍ക്കില്‍ നിന്ന് നേരെ വാഹനവ്യൂഹത്തിലേക്കാണ് പ്രധാനമന്ത്രി നടന്നത്. അതിനാല്‍ പന്തലിലെ സ്വീകരണം റദ്ദാക്കിയിരുന്നു. എങ്കിലും സന്നിഹിതരായ വിശിഷ്ടാതിഥികളെ മുഴുവന്‍ പ്രധാനമന്ത്രി പരിചയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."