മോദിയ്‌ക്കൊപ്പം മെട്രോയാത്രയില്‍ കുമ്മനവും: ട്രോളി സോഷ്യല്‍ മീഡിയ
മെട്രോയുടെ അവകാശവാദങ്ങള്‍ക്കൊടുവില്‍ ചുളുവില്‍ കയറിക്കുടിയ കുമ്മനം രാജശേഖരന്‍ മെട്രോ ഉദ്ഘാടനത്തിലുമെത്തി. പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില്‍ കുമ്മനവുമുണ്ടയിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിനെ പോലും ഉള്‍പ്പെടുത്താത്ത യാത്രയിലെ ഭരണഘടനപ്രകാരം ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത കുമ്മനത്തിന്റെ സാന്നിധ്യം വിവാദത്തിലായിരിക്കുകയാണ്
അവസാന നിമിഷം വരെ മെട്രോ യാത്രയുടെ ലിസ്റ്റിലില്ലാതിരുന്ന കുമ്മനം എങ്ങനെ കയറികൂടിയെന്നാണ് മലയാളികള്‍ ചോദിക്കുന്നത്. വലിഞ്ഞ് കേറി വന്നവനെന്നും വിളിക്കാതെ കല്ല്യാണത്തിനു വന്ന കൂട്ടുകാരനെന്നും പറഞ്ഞ് മെട്രോ ഉദ്ഘാടന ദിവസത്തെ ട്രോളന്മാരുടെ താരമായി മാറി കുമ്മനം.
മെട്രോമാന്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിനിര്‍ത്തിയത് വിവാദമായിരുന്നു. ഇവരെ പങ്കെടുപ്പിക്കാനുള്ള തീരുമാനം ആദ്യം മാധ്യമങ്ങളെ അറിയിച്ച് കുമ്മനം മുന്നോട്ട് വന്നിരുന്നു. അതിനെതിരേ വന്‍ പ്രതിഷേധമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നത്.
\
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."