'മലയാളികള്‍ വിശ്വമാനവന്റെ അഭിമാനബോധം കാത്തുസൂക്ഷിക്കണം'
കാസര്‍കോട്: ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം നേടാന്‍ തക്ക ശക്തമായ ഭാഷയ്ക്കുടമകളായ മലയാളികള്‍ വിശ്വമാനവന്റെ അഭിമാനബോധം കാത്തു സൂക്ഷിക്കണമെന്ന് പ്രമുഖ ഗാന്ധിയന്‍ കെ.വി രാഘവന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി നായമാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ അഭിഭാഷകന്‍ ടി.കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക കുസുമം ജോണ്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.എ ഹസൈനാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ബി.ഐ സുലേഖ, അധ്യാപകരായ പി. നാരായണന്‍, റോബി ജോണ്‍സണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."