നടപ്പാത കൈയേറിയുള്ള വ്യാപാരം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
ബദിയഡുക്ക: പാതയോരത്തെ ഇരുവശവും കൈയടക്കി കച്ചവടം നടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാവുന്നു. ബദിയഡുക്ക പൊലിസ് സ്റ്റേഷന് കോംപൗണ്ടിന് സമീപത്തായി ശനിയാഴ്ച്ചകളില്‍ നടന്നു വരാറുള്ള ആഴ്ച്ചചന്തയാണ് ദുരിതമായി മാറുന്നത്.
2003ല്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പഞ്ചായത്ത് പരിധിയിലെ കര്‍ഷകരെ പ്രോത്സഹിപ്പിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഴ്ച്ചചന്ത ആരംഭിച്ചത്. തുടക്കത്തില്‍ കര്‍ഷകര്‍ ജൈവ പച്ചക്കറി ചന്തയില്‍ വില്‍പ്പന നടത്തിയിരുന്നു. കര്‍ണ്ണാടകയില്‍ നിന്ന് വ്യാപകമായി സാധനങ്ങള്‍ വരുവാന്‍ തുടങ്ങിയതോടെ സ്ഥല പരിമിതി കണക്കിലെടുത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പൊലിസ് സ്റ്റേഷന് സമീപത്തുള്ള സ്ഥലത്തേക്ക് മാറ്റുകയും പാതയോരത്തെ ഒരു വശത്തായി കച്ചപടം നടത്തുന്നതിനും അതിന്റെ നടത്തിപ്പിനായി ഒരാള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു.
കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടു നിന്നു പോലും കച്ചവടക്കാര്‍ എത്താന്‍ തുടങ്ങിയതോടെ പാതയോരത്തെ ഇരുവശത്തും ചട്ടങ്ങള്‍ മറികടന്ന് കരാറുകാരന് സ്ഥലം നല്കുവാന് തുടങ്ങിയതോടെ ഗതാഗത കുരുക്ക് അനുഭവപ്പെടുകയായിരുന്നു. പാതയോരത്തെ ഇരു വശവും കൈയടക്കിയുള്ള കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറവണമെന്നാണ് നാട്ടുകാരുടേയും മറ്റും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."