HOME
DETAILS

യുവാക്കളെ ആക്രമിച്ച കേസിലെ പ്രതി പൊലിസ് പിടിയില്‍

  
backup
November 06 2018 | 06:11 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8-3

ബേക്കല്‍: യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലിസ് അറസ്റ്റുചെയ്തു. കീഴൂര്‍ പടിഞ്ഞാറിലെ ലത്വീഫിനെ (30)യാണ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രതിയെ അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് കളനാട് ഹെല്‍ത്ത് സെന്ററിന് സമീപം വച്ച് മേല്‍പ്പറമ്പ് കൈനോത്ത് സ്വദേശി ഫിറോസിനെയും സുഹൃത്ത് മൊയ്തീന്‍ നാസറിനെയും ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ലത്വീഫ്. കേസുമായി ബന്ധപ്പെട്ട് കീഴൂര്‍ സ്വദേശികളായ ഷാന്‍ എന്ന ഷാനവാസ് (28), അബു താഹിര്‍ (24) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
നരഹത്യാശ്രമത്തിനാണ് സംഘത്തിനെതിരെ കേസെടുത്തത്. അക്രമത്തില്‍ ഫിറോസിന് ഗുരുതരമായി പരുക്കേല്‍ക്കുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തിരുന്നു. അറസ്റ്റിലായ ലത്വീഫ് 2018 മാര്‍ച്ച് മാസത്തില്‍ പൂഴികടത്ത് തടയാന്‍ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ക്യത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ഇതിനു പുറമെ കാസര്‍കോട് സ്‌റ്റേഷനിലും ബേക്കല്‍ സ്‌റ്റേഷനിലും ലത്വീഫിനെതിരെ കേസ് നിലവിലുണ്ടെന്നും ബേക്കല്‍ പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago