സാഫ് കപ്പ് ഇന്ത്യക്ക്
കാഠ്മണ്ഡു: നേപ്പാളില്‍ നടന്ന അ@ണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യയുടെ ചുണക്കുട്ടികള്‍ സ്വന്തമാക്കി. ഇന്നലെ ഉച്ചക്ക് 2.30ന് നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ആവേശകരമായ മത്സരത്തില്‍ ഇന്ത്യയാണ് ആദ്യ ഗോള്‍ കണ്ടെത്തിയത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടു. മികച്ച നീക്കത്തിനൊടുവില്‍ വിക്രം പ്രതാപ് സിങ്ങാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഈ ഗോളിന് അധിക ആയുസുണ്ടായില്ല. ഗോള്‍ മടക്കാനുള്ള ശക്തമായ ശ്രമത്തിനൊടുവില്‍ ബംഗ്ലാദേശ് ടീം സമനില ഗോള്‍ കണ്ടെത്തി.
ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് കിട്ടിയ ബംഗ്ലാദേശ് താരം യാസീന്‍ അറഫാത്ത് പന്ത് വലയിലെത്തിച്ചു.
പിന്നീട് ഇരു ടീമുകളും വിജയ ഗോളിനായി പൊരുതിക്കളിച്ചു. 91-ാം മിനുട്ടില്‍ പകരക്കാരനായി കളത്തിലെത്തിയ രവി ബഹാദുര്‍ റാണയുടെ 30 വാര അകലെ നിന്നുള്ള ഷോട്ട് വലയില്‍ പതിച്ചതോടെ ഇന്ത്യന്‍ കുട്ടികള്‍ ചരിത്രമെഴുതുകയായിരുന്നു.
ആദ്യമായാണ് അണ്ടര്‍ 18 വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സാഫ് കിരീടം സ്വന്തമാക്കുന്നത്. ആറു രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
സെമയില്‍ മാല്ഡിവ്സിനെ തകര്‍ത്തായിരുന്നു ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമിലേയും രണ്ടുതാരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ രണ്ടുടീമും പത്ത് പേരുമായിട്ടാണ് കളിച്ചത്. ഇന്ത്യന്‍ താരം നിങ്തോങ്ബ മീതയ് ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."