HOME
DETAILS
MAL
'വര്‍ഗീയ വിപത്തിനെതിരേ യുവജന കൂട്ടായ്മകള്‍ ശക്തിപ്പെടണം'
backup
June 17 2017 | 19:06 PM
ചെറുതുരുത്തി: വര്‍ഗീയ ശക്തികള്‍ പരത്തുന്ന വിപത്തിനെതിരേ മതേതര മുഖമുള്ള യുവജന കൂട്ടായ്മകള്‍ ശക്തിപ്പെടണമെന്ന് ഡി.വൈഎഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പറഞ്ഞു. സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടയ്ക്കെതിരേ യോജിച്ച പോരാട്ടങ്ങള്‍ അനിവാര്യമാണെന്നും ഈ ദൗത്യം യുവജനങ്ങള്‍ ഏറ്റെടുക്കണമെന്നും സ്വരാജ് കൂട്ടി ചേര്‍ത്തു. ഡി.വൈ.എഫ്.ഐ വള്ളത്തോള്‍ നഗര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീയതയ്ക്കെതിരേ സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സ്വരാജ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷനായി. യു.ആര് പ്രദീപ് എം.എല്‍.എ, പി.ബി അനൂപ്, കെ.ആര് ഗിരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."