'മതേതര ഇന്ത്യയ്ക്ക് ദീര്‍ഘായുസ് നേരുന്നു'; മാതൃഭൂമിയില്‍ നിന്ന് രാജിപ്രഖ്യാപിച്ച് കമല്‍റാം സജീവ്
കോഴിക്കോട്: സംഘ്പരിവാര്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതയില്‍ നിന്ന് നീക്കിയ കമല്‍റാം സജീവ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു. മാതൃഭൂമിയോടൊപ്പമുള്ള 15 വര്‍ഷത്തെ ക്രിയാത്മകവും സജീവവുമായ മാധ്യമപ്രവര്‍ത്തനം അവസാനിച്ചു. നന്ദി, എന്റെ പ്രിയസഹപ്രവര്ത്തകരായ ഡോണ്‍, മനില, സുബി, ശ്രീകുമാര്‍, ശരീഫ്.
മതേതര ഇന്ത്യയ്ക്ക് ദീര്‍ഘായുസ് നേരുന്നു'- കമല്‍റാം സജീവ് ട്വീറ്റ് ചെയ്തു.
ആഴ്ചപ്പതിപ്പില്‍ സംഘ്പരിവാറിനെതിരേ നല്കിവന്നിരുന്ന ലേഖനങ്ങളില്‍ സംഘ്പരിവാര്‍ നേതാക്കള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നതായാണ് സൂചന.
എസ്. ഹരീഷിന്റെ 'മീശ' നോവല്‍ പ്രസിദ്ധീകരിച്ചത് മുതല്‍ സംഘ്പരിവാര്‍ സംഘടനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരേയും കഥാകൃത്തിനെതിരേയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
തുടര്‍ന്ന് 'മീശ' നോവല്‍ ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ചു. ഹരീഷ് തന്നെ നോവല്‍ പിന്വലിക്കുകയായിരുന്നെങ്കിലും ഇത് സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദം മൂലമാണെന്ന ആക്ഷേപവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."