കുഞ്ഞന്‍ കപ്പില്‍ റെക്കോര്‍ഡിട്ട് അബ്ദുല്‍ അലി
മഞ്ചേരി: കുഞ്ഞന്‍ കപ്പുകള്‍ നിര്‍മിച്ച് അന്തര്‍ദേശീയ റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കുകയാണ് എം.സി അബ്ദുല്‍ അലി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയതിന് പിന്നാലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും തൃപ്പനച്ചി എ.യു.പി സ്‌കൂളിലെ ഈ ചരിത്രാധ്യാപകനെ തേടിയെത്തിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂണില്‍ റഷ്യയില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ട്രോഫിയുടെ മാതൃക 200 മില്ലി ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്താണ് അബ്ദുല്‍ അലി കേരളത്തിന്റെ യശസ് രാജ്യത്തുടനീളം ഉയര്‍ത്തിയത്.
അപൂര്‍വമായ കഴിവുകളിലൂടെ റെക്കോര്‍ഡ് സ്ഥാപിക്കുന്ന ഭാരതീയരായ പ്രതിഭകളുടെ പേരുകള്‍ രേഖപ്പെടുത്തുന്നതാണ് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ്. നിലവില്‍ എ.കെ ചാറ്റര്‍ജി ചെയര്‍മാനായുള്ള ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ് ടീമിന്റെ ആസ്ഥാനം ഹരിയാനയാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് അംഗീകൃത ടീം 2011ലാണ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ് നേടി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ലോക രാജ്യങ്ങളുടെ റെക്കോര്‍ഡ് തകര്‍ത്ത് അബ്ദുല്‍ അലി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഒന്നര, 3 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള വേള്‍ഡ് കപ്പ് മാതൃകകള്‍ നിര്‍മിച്ചാണ് അബ്ദുല്‍ അലി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.
2014ല്‍ ഇറ്റലിക്കാരനായ ജോര്‍ജിന്‍സ്റ്റന്‍ സമാനമായ കുഞ്ഞന്‍ വേള്‍ഡ് കപ്പ് നിര്‍മിച്ചിരുന്നു. എന്നാല്‍ ഇതിന് 900 മില്ലിഗ്രാം തൂക്കമുണ്ടായിരുന്നു. ഇതാണ് അബ്ദുല്‍ അലിക്ക് ഭാരം കുറഞ്ഞ കപ്പ് നിര്‍മിക്കാന്‍ പ്രചോദനമായത്. 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത കപ്പ് യഥാര്‍ഥ വേള്‍ഡ് കപ്പിന്റെ തനി മാതൃകയാണ്. 600 മില്ലി ഗ്രാമിലും ഒരു വേള്‍ഡ് കപ്പ് ഇദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മൂന്നു ദിവസത്തെ കഠിന പരിശ്രമം കൊണ്ടാണ് ഈ വിസ്മയ മാതൃകകളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനായത്. ഏഷ്യാ ബുക് ഓഫ് റെക്കോര്‍ഡിന് അര്‍ഹനായതോടെ ഇന്തോനേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, മലേഷ്യയിലെ ഐ.ടി.ടി.സി ഇവരെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ് അബ്ദുല്‍ അലി.
ഏഷ്യാ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതോടെ കൗതുകമൂറുന്ന കുഞ്ഞന്‍ കപ്പുകള്‍ കാണാന്‍ അബ്ദുല്‍ അലിയുടെ വീട്ടിലേക്ക് നിരവധി ആളുകളാണ് എത്തുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കാനിരിക്കുകയാണ് അബ്ദുല്‍ അലി. അപൂര്‍വ്വ നാണയപുരാവസ്തു ശേഖരത്തിനുടമയായ ഇദ്ദേഹം മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി പ്രസിഡന്റ് കൂടിയാണ്.
പുല്പറ്റ തൃപ്പനച്ചിയിലെ പരേതനായ എം.സി ഹസന്‍ കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ് അബ്ദുല്‍ അലി. കൊട്ടുകര പി.പി.എം.എച്ച്.എസ് അധ്യാപിക ജസീലയാണ് ഭാര്യ. മക്കള്‍ നജാ ഫാത്തിമ, നഷ ആയിഷ, നൈസ മെഹര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."