HOME
DETAILS

സേവനങ്ങള്‍ വാര്‍ഡ് തലത്തില്‍ ലഭ്യമാക്കാന്‍ തൃക്കാക്കരയിലും സേവാ കേന്ദ്രങ്ങള്‍ വരുന്നു

  
backup
August 04, 2016 | 9:13 PM

%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4


കാക്കനാട് : നഗരസഭ സേവനങ്ങള്‍ വാര്‍ഡ് തലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി  സംസ്ഥാനത്തെ മറ്റു നഗരസഭയിലേതു പോലെ  തൃക്കാക്കര നഗരസഭയിലും വാര്‍ഡ് സേവാ കേന്ദ്രങ്ങള്‍ വരുന്നു.  44 വാര്‍ഡുകളിലും സേവാ കേന്ദ്രങ്ങള്‍ പരിഗണയിലുണ്ടെന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു അറിയിച്ചു.
നഗരസഭയില്‍ ലഭ്യമാകുന്ന സേവനങ്ങളെല്ലാം ഇതോടെ വാര്‍ഡ് സേവാ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ആഴ്ചയില്‍ അഞ്ച് ദിവസം ഉച്ചക്ക് മൂന്ന് മുതല്‍ എഴ് വരെ വാര്‍ഡ് സേവാകേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കും. വാര്‍ഡ് കൗണ്‍സിലറുടെ ഓഫിസ് എന്ന നിലയിലും വാര്‍ഡില്‍ നടക്കുന്ന ഭരണ വികസന സേവന സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി വാര്‍ഡ് സേവാ കേന്ദ്രങ്ങള്‍ മാറും.
വാര്‍ഡ് വികസന സമിതി, വാര്‍ഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതി , പരിസ്ഥിത സമിതി, വാര്‍ഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതി, പരിസ്ഥിതി സമിതി, സോഷ്യല്‍ ഓഡിറ്റ് സമിതി, ഗുണഭോക്തൃ സമിതികള്‍, കുടുംബശ്രീ എ.ഡി.എസ്,സാക്ഷരതാ സമിതി, തൊഴിലുറപ്പ് പദ്ധതി, ഏകോപന സമിതി,പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്നിവയുടെ ആസ്ഥാനമായും വിവിധ വ്യകതിഗത ആനുകൂല്യങ്ങളുടെ അപേക്ഷാഫോറം വിതരണം.
തിരിച്ചുവാങ്ങി ക്രോഡീകരിക്കല്‍, എന്നിവയുടെ കേന്ദ്രമായും വാര്‍ഡ് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
ക്രമേണ നഗരസഭയില്‍ ലഭ്യമാക്കുന്ന മിക്ക സേവനങ്ങള്‍ക്കും വാര്‍ഡ് സേവാ കേന്ദ്രം പര്യാപ്തമാക്കുന്ന രൂപത്തില്‍ വളര്‍ത്തിയെടുക്കാനും സാധിക്കും.
ആഴ്ചയില്‍ അഞ്ച് ദിവസം ഉച്ചക്ക് മൂന്ന് മുതല്‍ ഏഴ് വരെ വാര്‍ഡ് സേവാ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കും. വാര്‍ഡ് സേവാ കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കുന്ന ഉത്തരവാദിത്തം വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കാണ്.
കേന്ദ്രത്തിന് ആവശ്യമായ ഫര്‍ണിച്ചറും വാടകയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷം അമ്പതിനായിരം രൂപയും നഗരസഭ നല്‍കും. നഗരസഭയുടെ കീഴിലുള്ള അങ്കണവാടികള്‍, വായനശാലകള്‍, ഹെല്‍ത്ത് സെന്റര്‍ എന്നിവ വാര്‍ഡ് സേവാ കേന്ദ്രത്തിന് ഉപയോഗിക്കാം. ഇത് ആരംഭിക്കുക വഴി വാര്‍ഡിലെ നിരവധി ആളുകളുടെ വിവിധ ആവശ്യങ്ങള്‍ സേവാ കേന്ദ്രങ്ങളിലൂടെ പരിഹാരമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സ്വർണ്ണവിലയിൽ ഇടിവ്; 24 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി, പുതുക്കിയ നിരക്കുകൾ അറിയാം

uae
  •  14 days ago
No Image

ഡമസ്‌കസിലെ ഇരട്ട സ്‌ഫോടനം; ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ 

qatar
  •  14 days ago
No Image

റൊണാൾഡോ വരുംതലമുറകൾക്ക് വലിയൊരു മാതൃക; സിആർ7-നെ പ്രശംസിച്ച് സ്പാനിഷ് ഇതിഹാസം

Football
  •  14 days ago
No Image

വയനാട് മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് പിണറായി വിജയന്‍

Kerala
  •  14 days ago
No Image

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലി‌സ്

uae
  •  14 days ago
No Image

മണ്‍കൂമ്പാരങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പുണ്ടോ?.. മേപ്പാടിയില്‍ തിരച്ചില്‍ തുടരുന്നു

Kerala
  •  14 days ago
No Image

ഫുട്ബോളിൽ രാഷ്ട്രീയത്തിന്റെ അപമാനകരമായ തോൽവി; യുഎസ് പതനത്തിന് പിന്നാലെ ഫിഫയ്ക്കും ട്രംപിനുമെതിരെ ഇറാൻ ഫെഡറേഷൻ

Football
  •  14 days ago
No Image

വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  14 days ago
No Image

വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍: മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി; സുരക്ഷാ ആശങ്കകള്‍ക്ക് മറുപടി തേടി കേന്ദ്രം

National
  •  14 days ago
No Image

തോല്‍വിയേക്കാള്‍ വലിയ നാണക്കേട്; വമ്പന്‍ തിരിച്ചടിയില്‍ ഒന്നാമനായി റൊണോ!

Football
  •  14 days ago