വീണ്ടും പേര് മാറ്റം; ഫൈസാബാദ് അയോധ്യയാക്കി
ന്യൂഡല്‍ഹി: അലഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റിയതിനു പിന്നാലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി. ഇന്നലെ ഫൈസാബാദില്‍പ്പെട്ട അയോധ്യാ നഗരം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പേരുമാറ്റം പ്രഖ്യാപിച്ചത്.
അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ പ്രതാപത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണത്. അയോധ്യയില്‍ മെഡിക്കല്‍ കോളജും വിമാനത്താവളവും സ്ഥാപിക്കും. വിമാനത്താവളം ശ്രീരാമന്റെ പേരിലും മെഡിക്കല്‍ കോളജ് അദ്ദേഹത്തിന്റെ പിതാവ് ദശരഥന്റെ പേരിലും അറിയപ്പെടുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
ദീപാവലിയോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജുങ് സൂക്ക് മുഖ്യാതിഥിയായി എത്തിയിരുന്നു. 2000 വര്‍ഷം മുന്‍പ് കൊറിയന്‍ രാജകുമാരന്‍ അയോധ്യയിലെ രാജകുമാരിയെ വിവാഹം കഴിച്ചിരുന്നതായും അതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാംസ്‌കാരിക ബന്ധമുണ്ടെന്നും യോഗി പറഞ്ഞു.
ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ പേര് അയോധ്യ നഗര്‍ നിഗം എന്നാക്കി അടുത്തിടെ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ ഫൈസാബാദിന്റെ പേരും മാറ്റണമെന്ന് അടുത്തിടെ സംഘ്പരിവാര നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. സ്ഥലനാമങ്ങള്‍ മാറ്റുന്നത് ബി.ജെ.പിയുടെ സ്ഥിരം പരിപാടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാമന്റെ പേരിനെ ബി.ജെ.പി ചൂഷണം ചെയ്യുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."