അമ്പലപ്പുഴ താലൂക്കില്‍ നാളെ ഹര്‍ത്താല്‍
അമ്പലപ്പുഴ: നാളെ അമ്പലപ്പുഴ താലൂക്കില്‍ ഹര്‍ത്താല്‍. ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
പുന്നപ്രയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വളളങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച് നഷ്ടപരിഹാരമായ ഓരോ ലക്ഷം രൂപ അപര്യാപ്തമായിതിനാല് ഇത് വാങ്ങുന്നില്ലെന്ന് ധീവരസഭ അറിയിച്ചു. കൂടാതെ പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന വളളങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മത്സ്യതൊഴിലാളിയൂണിയനും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ 10ന് ഇ എം എസ് സ്റ്റേഡിയത്തില്‍ നിന്ന് കളക്ട്രേറ്റിലേക്ക് മത്സ്യതൊഴിലാളികളുടെ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടക്കും. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സ്വകാര്യബസ് ഉടമകളോടും വ്യാപാരികളോടും ധീവരസഭ താലൂക്ക് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."