കടല്‍ പ്രക്ഷുബ്ധമായതോടെ വിഴിഞ്ഞത്ത് മത്സ്യബന്ധനം തടസപ്പെട്ടു
വിഴിഞ്ഞം: വിഴിഞ്ഞത്ത് ഇന്നലെ വൈകുന്നേരത്തോടെ അടിച്ച് കയറിയ തിരമാലകള്‍ മത്സ്യബന്ധനം തടസപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്തെ നോ മാന്‍സ് ലാന്റിലെ മത്സ്യ ലേലപ്പുരയിലും വെള്ളംകയറി. കടല്‍ത്തിരകളെ പ്രതിരോധിക്കാന്‍ നിര്‍മിച്ച പുലിമുട്ടുകളെയും കടന്നാണ് വെള്ളം ഇരച്ചു കയറിയത്. മീന്‍ പിടിത്തത്തിനായി കരയില്‍ കയറ്റിയിരുന്ന നിരവധി വള്ളങ്ങളും വെള്ളത്തിലായി.
തുറമുഖത്ത് കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ചെങ്കിലും നാശനഷ്ടമുണ്ടായില്ലെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ ചെറിയ രീതിയിലായിരുന്ന കടല്‍ക്ഷോഭം വൈകുന്നേരത്തോടെ പ്രക്ഷുബ്ധമാവുകയായിരുന്നു. ഇതോടെ ഇന്നലെ വൈകുന്നേരത്തെ മത്സ്യബണ്ഡനം നിര്‍ത്തിവച്ചു. ശക്തമായ തിരയടിയെ തുടര്‍ന്ന് പുതിയ വാര്‍ഫിന്റെ കവാടമടച്ചിട്ടു. സന്ദര്‍ശകര്‍ക്ക് പ്രവേശനവും നിഷേധിച്ചു.
കോവളം വിനോദസഞ്ചാര കേന്ദ്രത്തിലെ ബീച്ചുകളും വെള്ളത്തിനടിയിലായി. സഞ്ചാരികളുടെ സുരക്ഷയ്ക്കായി മുന്നറിയിപ്പു ബോര്‍ഡുകുള്‍ എല്ലായിടത്തും സ്ഥാപിച്ചു. വൈകുന്നേരം സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നത് ലൈഫ് ഗാര്‍ഡുമാര്‍ വിലക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."