HOME
DETAILS
MAL
ഫെമിനിസ്റ്റുകളെ കോടതി ഭയക്കുന്നു: രാഹുല്‍ ഈശ്വര്‍
backup
November 06 2018 | 21:11 PM
കൊച്ചി: ഫെമിനിസ്റ്റുകളെയും പുരോഗമനവാദികളെയും കോടതിയും ചില രാഷ്ടീയനേതാക്കളും ഭയക്കുന്നുവെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.
തമിഴ്നാട്ടിലാണ് ഇത്തരമൊരു വിധി ഉണ്ടായതെങ്കില്‍ ഭക്തര്‍ തന്നെ പ്രശ്നം പരിഹരിച്ചേനെ. 13ന് സുപ്രിംകോടതി ഹരജികള്‍ പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതികൂല നിലപാട് സ്വീകരിക്കുമോയെന്ന് ആശങ്കയുണ്ട്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും നിലവില്‍ ശബരിമലയില്‍ ഇല്ല. മണ്ഡലകാലത്ത് മതിയായ സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."