നോര്‍ക്കയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന്
തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായുള്ള നോര്‍ക്കയിലെ ക്ഷേമനിധി ഓഫിസുകളിലും നോര്‍ക്കാ റൂട്ട്സിലും ആവശ്യത്തിന് ജീവനക്കാരെ സ്ഥിരമായി നിയമിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നിലവില്‍ നോര്‍ക്കയുടെ വിവിധ ഓഫിസുകളില്‍ താത്കാലിക ജീവനക്കാരാണ് കൂടുതലും. അതില്‍ തന്നെ പലരെയും പിരിച്ചു വിട്ടതോടെ നോര്‍ക്ക ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുക്കുകയാണ്. കോട്ടക്കലിലെ ക്ഷേമനിധി ഓഫിസ് പൂട്ടി. കൊല്ലത്തെ നോര്‍ക്ക റൂട്ട്സ് ഓഫിസും ജീവനക്കാരില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. കോഴിക്കോട് രീജിയണില് 10 താത്കാലിക ജീവനക്കാരെ പിരിച്ച വിട്ടതോടെ മലപ്പുറം കോഴിക്കോട്, കാസര്‍കോഡ് എന്നീ ഓഫിസുകളിലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരിക്കുകയാണ്.
സ്ഥിര നിയമനം ഉണ്ടാകുന്നതുവരെ അടിയന്തിരമായി ഡപ്യൂട്ടേഷനില്‍ ജീവനക്കാരെ നിയമിച്ച് അടച്ചിട്ട ഓഫിസുകള്‍ തുറക്കുകയും കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ അതിവേഗം തീര്‍പ്പു കല്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."