സ്ഥാന ചലനം, സര്‍ക്കാര്‍ നടപടിയില്‍ നീരസം പ്രകടിപ്പിച്ച് സബ് കലക്ടര്‍ രേണുരാജിന്റെ വിടവാങ്ങല്‍ പ്രസംഗം
മൂന്നാര്‍: മൂന്നാറില്‍ നിന്ന് പെട്ടെന്ന് സ്ഥാനചലനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് യാത്രയയപ്പ് സമ്മേളനത്തില്‍ സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് ദേവികുളം സബ് കലക്ടറായിരുന്ന രേണുരാജ്. അറിഞ്ഞതിലും അപ്പുറത്തുള്ള ലോകമായിരുന്നു മൂന്നാര്‍. പാവപ്പെട്ട തൊഴിലാളികളാണ് ഈ കൊച്ചുപട്ടണത്തിലുള്ളത്.
സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്കായി ഓഫിസുകള്‍ കയറിയിറങ്ങുന്ന ഇവര്‍ക്കായി എന്തെങ്കിലും ചെയ്യുകയായിരുന്നു ജോലിയില്‍ പ്രവേശിച്ചതുമുതലുള്ള ആഗ്രഹം. എന്നാല്‍ അതു പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നു. അതിലുള്ള നീരസവും വാക്കുകളില്‍ അവര്‍ വ്യക്തമാക്കി. ഇതിനായി കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമികള്‍ അളന്നുകൊടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
ദേവികുളത്ത് സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയപ്പോള്‍ കയ്യേറ്റങ്ങളുടെ വ്യാപ്തിയാണ് മനസിലുണ്ടായിരുന്നത്. അത് തൊഴിലാളികള്‍ക്ക് വിതരണം നടത്തി മടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പെട്ടെന്ന് സ്ഥാനചലനം സംഭവിക്കുമെന്ന് കരുതിയില്ലെന്ന് യാത്രയയപ്പ് സമ്മേളനത്തില്‍ രേണുരാജ് പറഞ്ഞു.
പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയല്ല, പ്രശ്നങ്ങളെ നേരിടാന്‍ പഠിക്കുകയായിരുന്നു. എന്നെക്കൊണ്ടു കഴിയുന്ന വിധത്തില്‍ മറ്റുള്ളവരെ സഹായിക്കാന്‍ കഴിഞ്ഞെന്നാണ് മനസിലാക്കുന്നത്. എവിടെപ്പോയാലും ജോലികള്‍ ക്യത്യമായി ചെയ്യുമെന്നും രേണുരാജ് പറഞ്ഞു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, എ.പി.പി ബിജുകുമാര്‍, ഡി.എഫ്.ഒ കണ്ണന്‍, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി, റവന്യു ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."