പൈതല്‍മലയില്‍ കുറിഞ്ഞിവസന്തം
രാജേഷ് കാര്‍ത്തികപുരം
ആലക്കോട്: മലബാറിന്റെ മുന്നാറായ പൈതല്‍മലയില്‍ കുറിഞ്ഞിവസന്തം. പൈതല്‍ മലയിലെ പടിഞ്ഞാറുവശത്തുള്ള മലകളുടെ ചെരുവുകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്. ഏക്കറുകളോളമുള്ള പൈതല്‍മലയിലെ കുറിഞ്ഞിക്കാടുകള്‍ മുഴുവന്‍ ദിവസങ്ങള്‍ക്കകം പൂത്തുലയാനുള്ള തയാറെടുപ്പിലാണ്. ഉരല്‍ക്കുറിഞ്ഞികളാണ് ഇവിടെ പുത്തിരിക്കുന്നത്.
കൂടാതെ കണ്ണാന്തളിയുടെ മൂന്ന് ഇനങ്ങളുടെ സാന്നിധ്യവും സഞ്ചാരിക്കളെ പൈതല്‍മലയിലേക്ക് ആകര്‍ഷിക്കുന്നു. ഉത്തരമലബാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൈതല്‍മലയുടെ പ്രധാന ആകര്‍ഷണം മലനിരകളും പുല്‍മേടുമാണ്. പുല്‍മേടുകള്‍ ഇത്തവണ സഞ്ചാരികളെ സ്വീകരിക്കാന്‍ വളര്‍ന്നുപന്തലിച്ച് നില്‍ക്കുന്നുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 4,500 അടി ഉയരത്തിലുള്ള പൈതല്‍മല സഞ്ചാരികളുടെ സ്വപ്നഭുമിയാണ്. 12 വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന കുറിഞ്ഞിവസന്തം ആസ്വദിക്കിനുള്ള സുവര്‍ണാവസരമാണ് പൈതല്‍മലയിലെ കുറിഞ്ഞിക്കാടുകള്‍ സന്ദര്‍ശകര്‍ക്കായി കാത്തു വച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."