HOME
DETAILS
MAL
കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തിന് ക്ഷണം; നിരസിച്ച് മന്മോഹന് സിങ്
backup
October 01 2019 | 05:10 AM
ഇസ്ലാമാബാദ്: പാകിസ്താനിലെ കര്‍താര്‍പുര്‍ ഗുരുദ്വാര ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പകരം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ക്ഷണിച്ച് പാകിസ്താന്. സിഖുകാരുടെ തീര്‍ഥാടനകേന്ദ്രമായ ഗുരുദ്വാര സാഹിബിലേക്ക് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേര ബാബ നാനാക് ഗുരുദ്വാരയെയും കര്‍താര്‍പുര്‍ ഗുരുദ്വാരയെയും ഇതു ബന്ധിപ്പിക്കുന്നു.
കര്‍താര്‍പുര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയും പാകിസ്താന് നല്‍കിയിരുന്നു. നവംബര്‍ 9നാണ് ഇടനാഴിയുടെ ഉദ്ഘാടനം.
സിഖ് സമുദായത്തെ പ്രതിനിധീകരിക്കുന്നതിനാലും പാകിസ്താന് ആദരിക്കുന്ന വ്യക്തിയായതിനാലുമാണ് മന്മോഹന് സിങ്ങിനെ അതിഥിയായി ചടങ്ങിലേക്കു ക്ഷണിക്കുന്നതെന്നും ക്ഷണക്കത്ത് ഉടന്‍ അയക്കുമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. അതേസമയം പാക് ക്ഷണം മന്മോഹന് സിങ് നിരസിച്ചു.
സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ 550ാം ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് ഇടനാഴി പൂര്‍ത്തിയാക്കിയത്.
നാലു കിലോമീറ്റര്‍ ദൂരമുള്ള ഈ നാലുവരി പാതയ്ക്കായി 500 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വരെയുള്ള ഭാഗമാണ് പാകിസ്താന് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."